വാഷിങ്ടൺ: ലാൻഡ് ചെയ്യുന്നതിനു മുൻപായി വൈദ്യുതി ലൈനിൽ തട്ടി വിമാനം തകർന്നു വീണു. വാഷിങ്ടണിലായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്നു വാഹനങ്ങൾ. അപ്പോഴാണ് അപ്രതീക്ഷിതമായ ഒരു സംഭവം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി റോഡിനു സമീപത്തായി തകർന്നു വീണ്ടു. കണ്ടുനിന്ന യാത്രക്കാരെല്ലാം ഒരു നിമിഷം ഇതു കണ്ട് ഞെട്ടി.

റോഡിനു സമീപത്തായി വിമാനം തകർന്നുവീണത് വൻ അപകടം ഒഴിവാക്കി. അപകടത്തെത്തുടർന്ന് നിരവധി കാറുകൾക്ക് കേടുപാടുകൾ പറ്റി. പക്ഷേ യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരും രക്ഷപ്പെട്ടതായി ‘ടോറന്റോ സൺ’ റിപ്പോർട്ട് ചെയ്തു.

അതേസമയം, വിമാനത്തിന്റെ എൻജിനിലുണ്ടായ തകരാറാണ് അപകടത്തിനിടയാക്കിയതെന്നു പ്രാദേശിക പൊലീസ് പറഞ്ഞു. എൻജിൻ തകരാറിലാണെന്ന കാര്യം മനസ്സിലാക്കിയ പൈലറ്റ് ആളൊഴിഞ്ഞ സ്ഥലത്ത് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ അതിനിടയിൽ വിമാനം വൈദ്യുതി ലൈനിൽ തട്ടുകയും തകർന്നു വീഴുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ