റെയിൽവേ സ്റ്റേഷനിൽവച്ച് അപമര്യാദയായി യുവതിയെ സ്‌പർശിച്ച കോൺസ്റ്റബിൾ ക്യാമറയിൽ കുടുങ്ങി

ഇയാൾ സ്ത്രീയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മുംബൈ: റെയിൽവേ സ്റ്റേഷനിൽവച്ച് അപമര്യാദയായി സ്ത്രീയെ സ്‌പർശിച്ച റെയിൽവേ സംരക്ഷണ സേനയിലെ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു. കല്യാൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജഹാംഗീറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇയാൾ സ്ത്രീയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കല്യാൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു സ്ത്രീ. ഇവരുടെ സമീപത്തായി ഇരുന്ന ജഹാംഗീർ അപമര്യാദയായി അവരുടെ ശരീരത്തിൽ സ്‌പർശിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഏതാനും പേർ ഇത് കാണുകയും ഇയാളെ മർദ്ദിക്കുകയും ചെയ്‌തു.

വീഡിയോ കണ്ടതിനുപിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തുകയും കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നെന്ന് സെൻട്രൽ റെയിൽവേ ഡിവിഷണൽ കമ്മിഷണർ സച്ചിൻ ബലോഡ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. കോൺസ്റ്റബിളിനെതിരെ ലൈംഗികാതിക്രമത്തിന് കുറ്റം ചുമത്തിയോ എന്നതിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും എന്നാൽ വീഡിയോയുടെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ സുരക്ഷയ്‌ക്കായി റെയിൽവേ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Caught on camera mumbais rpf cop molest woman at station suspended

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express