/indian-express-malayalam/media/media_files/uploads/2018/08/mumbai-india_1533119872_725x725.jpg)
മുംബൈ: മുംബൈയില്‍ ട്രെയിനില്‍ സാഹസികമായി തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുംബൈയിലെ ഹാര്‍ബര്‍ ലൈനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ഒറ്റകൈയ്യില്‍ തൂങ്ങിക്കിടന്ന് മൂന്ന് യുവാക്കളാണ് സാഹസികത കാണിക്കുന്നത്. ഒരാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
കൂടാതെ ട്രെയിന്‍ ഒരു റെയിൽവേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാക്കളില്‍ ഒരാള്‍ പ്ലാറ്റ്ഫോമില്‍ നിന്ന ഒരു യാത്രക്കാരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു. ട്രെയിന്‍ വേഗം കുറച്ച് പോവുമ്പോഴാണ് യുവാവ് യാത്രക്കാരന്റെ കൈയ്യില്‍ നിന്നും സാഹസികമായി ഫോണ്‍ തട്ടിപ്പറിച്ചത്. യുവാക്കളില്‍ ഒരാള്‍ ട്രെയിന്‍ വേഗത്തില്‍ പോവുമ്പോള്‍ ട്രെയിനിന്റെ മുകള്‍ ഭാഗത്തും കയറുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ ഇതിലെ യുവാക്കളെ പിടികൂടാനായി സോഷ്യൽ മീഡിയയില്‍ ആഹ്വാനം ഉയര്‍ന്നു. ഇവരെ കണ്ടെത്താനായി വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.
#Viral Video Of boys doing #stunt in Local train btwn #GTB and #Chunabatthi Station... In btwn they #snatch the Mobile phone @rpfcrbb@Central_Railway@PiyushGoyal@bilal_motorwala@lata_MIRROR@rajtodaypic.twitter.com/vILdBekavU
— Amir khan (@AmirReport) August 1, 2018
പൊലീസ് ഇതുവരെ ഇടപെടാത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും പോസ്റ്റുകള്‍ നിറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ പൊലീസിന് ഇവരെ എളുപ്പത്തില്‍ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെയും പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല. ഫോണ്‍ നഷ്ടമായ യുവാവിനെ കുറിച്ചും വിവരമൊന്നും ഇല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.