ഗോധ്ര (ഗുജറാത്ത്): അപകടങ്ങളിൽനിന്നും അദ്ഭുതകരമായി മനുഷ്യർ രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. ഗുജറാത്തിലും സമാനമായൊരു സംഭവം ഉണ്ടായി. ട്രക്ക് ഇടിച്ചു തെറിപ്പിച്ചശേഷവും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഒരാൾ.

ഗുജറാത്തിലെ ഗോധ്രയിൽ തിരക്കേറിയ ദേശീയപാതയിലാണ് ഒരാളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അയാൾ നിമിഷങ്ങൾക്കകം എഴുന്നേറ്റു നടന്നു. പരുക്കൊന്നും കൂടാതെ അയാൾ രക്ഷപ്പെട്ടത് കണ്ടുനിന്നവരെ പോലും അദ്ഭുതപ്പെടുത്തി.

സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഫെബ്രുവരി 20 ന് നടന്ന സംഭവത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ