ലക്നൗ: ഹാജർ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരുന്ന മൂന്നാം ക്ലാസുകാരനെ ടീച്ചർ ക്രൂരമായി തല്ലി. ലക്നൗവിലെ പ്രൈവറ്റ് സ്കൂളിലാണ് സംഭവം. ടീച്ചർ ഹാജർ വിളിച്ചപ്പോൾ കുട്ടി എഴുന്നേറ്റില്ല. ഇതിൽ കുപിതയായ അധ്യാപിക കുട്ടിയെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് ക്രൂരമായി തല്ലുകയായിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു.
ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് അടി കൊണ്ടതിന്റെ പാടുകൾ മാതാപിതാക്കൾ കണ്ടെത്തിയത്. കുട്ടി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. മാതാപിതാക്കൾ ക്ലാസിലെ മറ്റു കുട്ടികളോട് തിരക്കിയപ്പോഴാണ് ടീച്ചർ 40 തവണയോളം കുട്ടിയെ തല്ലിയ വിവരം അറിഞ്ഞത്. മാതാപിതാക്കൾ സ്കൂളിലെത്തി പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അധ്യാപിക തല്ലിയെന്നു വ്യക്തമായി. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
#WATCH Teacher of Lucknow's St. John Vianney High School repeatedly slaps a student for not standing up on attendance call pic.twitter.com/DWlPfLhS1I
— ANI UP (@ANINewsUP) August 31, 2017