/indian-express-malayalam/media/media_files/uploads/2018/07/police-constable.jpg)
ചെന്നൈ: സൂപ്പർ മാർക്കറ്റിൽനിന്നും ചോക്ലേറ്റ് മോഷ്ടിച്ച വനിതാ പൊലീസ് കോൺസ്റ്റബിളിനെ കുടുക്കി സിസിടിവി ക്യാമറ. എഗ്മോറിലെ സൂപ്പർ മാർക്കറ്റിൽനിന്നും വനിതാ പൊലീസ് കോൺസ്റ്റബിൾ എം.നന്ദിനിയാണ് (34) ചോക്ലേറ്റ് മോഷ്ടിച്ചത്. ഇവർ ചോക്ലേറ്റ് മോഷ്ടിക്കുന്നത് ജീവനക്കാർ കൈയ്യോടെ പിടികൂടുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. പൊലീസ് യൂണിഫോമിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് ചോക്ലേറ്റുകൾ ആരും കാണാതെ പോക്കറ്റിൽ ഇടുകയായിരുന്നു. എന്നാൽ ഇത് സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഷോപ് മാനേജർ നന്ദിനിയെ കൈയ്യോടെ പിടികൂടുകയും പരിശോധനയിൽ പോക്കറ്റിൽനിന്നും ചോക്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകരുതെന്ന് നന്ദിനി അഭ്യർത്ഥിച്ചതോടെ ഇവരിൽനിന്നും മാപ്പപേക്ഷ എഴുതി വാങ്ങി ഷോപ് മാനേജർ വിട്ടയച്ചു.
Woman constable steals chocolates from shop; sends husband to beat up employees of the super market after caught. #policeattorcities#Chennai#Tamilnadu | @DeccanHeraldpic.twitter.com/i1aR3ROJXy
— Sivapriyan E.T.B. (@sivaetb) July 26, 2018
ഒരു മണിക്കൂറിനുശേഷം ഭർത്താവിനെയും മറ്റു മൂന്നുപേരെയും കൂട്ടി നന്ദിനി കടയിലെത്തി. നന്ദിനിയുടെ ഭർത്താവ് ഷോപ് മാനേജറെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ഇയാൾക്ക് സാരമായി പരുക്കേറ്റു. സംഭവത്തിനുപിന്നാലെ നന്ദിനിയെ പൊലീസ് സസ്പെൻഡ് ചെയ്യുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.