Latest News

കത്തോലിക്കാസഭ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത്: വത്തിക്കാൻ

ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് മതചടങ്ങ്, അതിന്റെ ഭാഗമായാണ് ആശീർവാദം നൽകുന്നത്. ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ ആശീർവദിക്കാൻ സാധുതയില്ലെന്നും വത്തിക്കാൻ പറയുന്നു

വത്തിക്കാൻ: കത്തോലിക്കാസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുതെന്ന് വത്തിക്കാൻ. വെെദികർക്കോ കത്തോലിക്കാ പള്ളികളിലെ പരികർമ്മികൾക്കോ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കാൻ കഴിയില്ല. അത്തരം ആശീർവാദങ്ങൾക്ക് കത്തോലിക്കാസഭയിൽ നിയമസാധുതയില്ല. സഭയിൽ അവ അനുഗ്രഹിക്കപ്പെടില്ല എന്നും വത്തിക്കാൻ അറിയിച്ചു.

സഭ സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെങ്കിലും കത്തോലിക്കരായ സ്വവർഗാനുരാാഗികളെ സ്വാഗതം ചെയ്യാനുള്ള നടപടിയെന്ന തരത്തിൽ ആശീർവദിക്കുന്നത് സംബന്ധിച്ച ചില പള്ളികളുടെ നീക്കങ്ങൾക്കും അത് സംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടിയായാണ് വത്തിക്കാന്റെ ഉപദേശകസമിതിയായ സിഡിഎഫ് ഈ ചട്ടങ്ങൾ പുറപ്പെടുവിച്ചത്. ഇതിനു മാർപാപ്പയുടെ അംഗീകരമുണ്ടെന്നും വത്തിക്കാൻ അവകാശപ്പെടുന്നു.

Read Also: ഭക്ഷണത്തിലൂടെയും ലെെംഗികതയിലൂടെയും ലഭിക്കുന്നത് ദെെവികമായ ആനന്ദം: ഫ്രാൻസിസ് മാർപാപ്പ

ഇത് ഒരു നീതീരഹിതമായ വിവേചനം എന്ന തരത്തിൽ മാറാൻ വേണ്ടിയല്ലെന്നും എന്നാൽ ആചാരങ്ങൾ എന്തായിരുന്നു എന്ന യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്നും സിഡിഎഫ് കൂട്ടിച്ചേർത്തു. സ്വവർഗാനുരാഗികളായ വ്യക്തികളെ സ്വീകരിക്കാനോ ഒപ്പം നിർത്താനോ ഉള്ള ആത്മാർഥമായ ആഗ്രഹത്താൽ പ്രചോദിക്കപ്പെട്ടോ, അവരിൽ വിശ്വാസം വളർത്താൻ ലക്ഷ്യമിട്ടോ ആണെങ്കിൽ പോലും അത്തരം ആശീർവാദങ്ങൾ അനുവദിക്കപ്പെട്ടവയല്ലെന്നാണ് വത്തിക്കാന്റെ വിശദീകരണം.

ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് മതചടങ്ങ്, അതിന്റെ ഭാഗമായാണ് ആശീർവാദം നൽകുന്നത്. ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ ആശീർവദിക്കാൻ സാധുതയില്ലെന്നും വത്തിക്കാൻ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Catholic church cannot bless same sex unions vatican

Next Story
അധികാരത്തിൽ തിരിച്ചെത്തിയാൽ സിഎഎ പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് എഐഎഡിഎംകെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express