മയക്കുമരുന്നിനും ഭീകരവാദത്തിനും എതിരെ ദേശീയ തലത്തിൽ പ്രചാരണം ആരംഭിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

“സേവ് ദി പീപ്പിൾ” എന്ന പേരിലാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രചാരണ പരിപാടി

Save the People Campaign, CBCI Laity Council, CBCI, Laity Council, Council of the Catholic Bishops Conference, സിബിസിഐ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ, ലെയ്റ്റി കൗൺസിൽ, സിബിസിഐ ലെയ്റ്റി കൗൺസിൽ, Narcotic, Terrorism, നാർകോട്ടിക്, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

ന്യൂഡൽഹി: മയക്കുമരുന്നിന്റെയും ഭീകരവാദത്തിൻറെയും ഭീഷണികൾക്കെതിരെ “സേവ് ദി പീപ്പിൾ” എന്ന പേരിൽ ദേശീയ തലത്തിൽ പ്രചാരണം ആരംഭിക്കുന്നതായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ.

മയക്കുമരുന്നിന്റെയും ഭീകരവാദത്തിൻറെയും ഭീഷണികൾ കൂടുതൽ വഷളാകുന്നുവെന്നും സാധാരണക്കാർ കൂടുതൽ ആശങ്കാകുലരാണെന്നും സിബിസിഐ ലൈറ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വിസി സെബാസ്റ്റ്യൻ പറഞ്ഞു.

വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ വിവിധ മേഖലകളിലെ ആളുകൾ ഈ ദേശീയ തല ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കും. സംഘടിത ഭീകരതയുടെയും മയക്കുമരുന്നിന്റെയും അപകടങ്ങൾ കുറച്ചു കാണരുതെന്നും അതിനെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ലൈറ്റി കൗൺസിൽ വാർത്താ്കുറിപ്പിൽ പറഞ്ഞു.

Also Read: ഓണ്‍ലൈന്‍ ഗെയിമിങ്: അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍

വിവിധ മതങ്ങളും രാഷ്ട്രീയ സംഘടനകളും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും ബോധവൽക്കരണ പ്രക്രിയയിൽ പങ്കെടുക്കും. തീവ്രവാദ അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് അതിവേഗം വ്യാപിക്കുന്നതിനെക്കുറിച്ച് ചില രാഷ്ട്രീയ പാർട്ടികൾ പങ്കുവെക്കുന്ന ഉത്കണ്ഠ ഗൗരവമായി കാണേണ്ടതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും കൗൺസിൽ അറിയിച്ചു. മയക്കുമരുന്ന്, ഭീകരത, പട്ടിക, സെമിനാറുകൾ, ചർച്ചകൾ എന്നിവയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും കുടുംബ സന്ദർശനങ്ങൾ, പ്രാദേശിക തലത്തിലുള്ള ഇടപെടൽ എന്നിവ വഴിയും പ്രചാരണം നടത്തുമെന്നും അവർ വ്യക്തമാക്കി.

സിബിസിഐ ലാറ്റിറ്റി കൗൺസിലിന്റെ 14 മേഖലകൾ, 174 കത്തോലിക്കാ രൂപതകൾ, വിവിധ ക്രിസ്ത്യൻ പള്ളികൾ, സംഘടനകൾ, വിവിധ മത വിഭാഗങ്ങളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവരുടെ പങ്കാളിത്തം പ്രചാരണ പരിപാടിയിൽ ഉറപ്പാക്കുമെന്നും കൗൺസിൽ അറിയിച്ചു. തീവ്രവാദ ആശയങ്ങൾക്കെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ ഏജൻസികളുടെയും സജീവ പങ്കാളിത്തത്തോടെ ഒരു ‘യൂത്ത് ആക്ഷൻ’ പദ്ധതിയും നടപ്പാക്കുമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Catholic bishops conference of india cbci laity council save the people campaign against narcotism and terrorism

Next Story
‘ഗുലാബ്’ ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷ-ആന്ധ്ര തീരത്ത് കര തൊടും; കേരളത്തിലും ജാഗ്രതCyclone Gulab, Cyclone Gulab bay of bengal, Bay of bengal cyclone, Odisha rains, Andhra Pradesh rains, Odisha cyclone, Andhra Pradesh cyclone, Cyclone Gulaab, ഗുലാബ് ചുഴലിക്കാറ്റ്, ഗുലാബ്, ചുഴലിക്കാറ്റ്, ബംഗാൾ ഉൾക്കടൽ, malayalam news, malayala latest news, news in malayalam, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X