scorecardresearch

നരോദ ഗാം കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടത്, പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ്

കേസിലെ വിശദമായ വിധിക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വിശദമായ പ്രസ്താവന ഇറക്കുമെന്നും ജയറാം രമേഷ് പറഞ്ഞു.

കേസിലെ വിശദമായ വിധിക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വിശദമായ പ്രസ്താവന ഇറക്കുമെന്നും ജയറാം രമേഷ് പറഞ്ഞു.

author-image
WebDesk
New Update
jairam-ramesh

ന്യൂഡല്‍ഹി: 2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും അഹമ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ടതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രോസിക്യൂഷന്റെ ഭാഗത്ത് കേസില്‍ വീഴ്ച സംഭവിച്ചതായാണ് കോണ്‍ഗ്രസ് ആരോപണം. ഗുജറാത്ത് സര്‍ക്കാര്‍ വിധിക്കെതിരെ ഗൗരവത്തോടെ കാണുകയും വേഗത്തില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisment

കേസിലെ വിശദമായ വിധിക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വിശദമായ പ്രസ്താവന ഇറക്കുമെന്നും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ജയറാം രമേഷ് പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗം പറയുന്നതില്‍ വ്യക്തമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. പ്രോസിക്യൂഷനും പ്രോസിക്യൂഷന്‍ സ്റ്റേറ്റിനും ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗം അവര്‍ അപ്പീല്‍ നടപടികള്‍ ഗൗരവത്തോടെയും വേഗത്തിലും തുടരുകയാണ് ജയറാം രമേഷ് പറഞ്ഞു.

വര്‍ഗീയ കലാപത്തിനിടെ ന്യൂനപക്ഷ സമുദായത്തിലെ 11 പേര്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി എംഎല്‍എ മായ കോഡ്നാനി, മുന്‍ ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 67 പ്രതികളെയും അഹമ്മദാബാദിലെ പ്രത്യേക എസ്ഐടി കോടതി ഇന്നലെ വെറുതെവിട്ടിരുന്നു.

നീതി, നിരന്തര ജാഗ്രതയിലൂടെ ഉറപ്പാക്കേണ്ട അവകാശമാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ കേസ് പിന്തുടരുന്നത് തുടരും. ഈ ഹീനമായ കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്കും അവരെ അതിജീവിക്കുന്ന കുടുംബങ്ങള്‍ക്കും ഞങ്ങള്‍ പിന്തുണ ഉറപ്പിക്കുന്നു. നീതി വൈകിയാലും അത് നിഷേധിക്കപ്പെടില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ''ജയറാം രമേശ് പറഞ്ഞു.

Advertisment
Congress India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: