ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​​ന്റെ ഭാ​ഗ​മാ​യു​ള്ള ഹി​ത​പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്​​ച​ ന​ട​ക്കും. അ​തേ​സ​മ​യം, എ​ന്തു​വി​ല കൊ​ടു​ത്തും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​മെ​ന്ന് സ്പെയിന്‍ വ്യക്തമാക്കി. പോ​ളി​ങ് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ സു​ര​ക്ഷാ​സേ​ന ഒ​രു​കോ​ടി​യോ​ളം ബാ​ല​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ആ​യി​ര​ക്ക​ണ​ക്കി​ന്​ വോ​ട്ടി​ങ്​ സ്ലി​പ്പു​ക​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ഗ​ഭാ​ക്കാ​വു​ന്ന പ്രാദേ​ശി​ക ഉ​ദ്യോ​ഗ​സ്​​ഥ​​രെ ശി​ക്ഷി​ക്കു​മെ​ന്ന്​ കോ​ട​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വോ​ട്ടെടുപ്പിന്റെ വി​ശ​ദാം​ശ​ങ്ങ​ൾ സ്​​മാ​ർ​ട്ട്​​​ഫോ​ൺ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​പ്​​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കാ​റ്റ​ലോ​ണി​യ​ൻ ഹൈ​ക്കോ​ട​തി ഗൂ​ഗിളിന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഹി​ത​പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​യി ആ​രം​ഭി​ച്ച 59 വെ​ബ്സൈ​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. വോ​ട്ടെ​ടു​പ്പി​നു സ്ഥ​ലം ന​ൽ​കി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു മേ​യ​ർ​മാ​ർ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ക്കാൻ തീ​രു​മാ​നി​ച്ചി​രു​ന്ന 2315ൽ 1300 ​സ്​​കൂ​ളു​ക​ളും പൊ​ലീ​സ്​ സീ​ൽ ചെ​യ്​​തു. അതേസമയം, തങ്ങ​ളു​ടെ സ്വ​പ്​​ന​ത്തി​ലേ​​ക്കു​ള്ള കാ​ൽ​വയ്പാണ് ​ഹി​ത​പ​രി​ശോ​ധ​നയെന്ന് കാ​റ്റ​ല​ൻ പ്ര​സി​ഡ​ന്റ് കാ​ൾ​സ് പ​ഗ്ഡ​മ​ൻ​ഡി​​ പറഞ്ഞു. വ​ട​ക്കു-​കി​ഴ​ക്ക​ൻ സ്​​പെ​യി​നി​ലെ സ​മ്പ​ന്ന സം​സ്​​ഥാ​ന​മാ​ണ്​ കാ​റ്റ​ലോ​ണി​യ. 17 പ്ര​വി​ശ്യ​ക​ളും ബാ​ഴ്സ​ലോ​ണ ഉ​ള്‍പ്പെ​ടെ ര​ണ്ട് ന​ഗ​ര​ങ്ങ​ളു​മു​ള്‍പ്പെ​ട്ട കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ്. കാ​റ്റ​ലോ​ണി​യ​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം രാ​ഷ്​​ട്ര​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.

സ്​​പാ​നി​ഷ്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക്ക്​ ഏ​റ്റ​വും​ കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന ​സം​സ്​​ഥാ​ന​ത്തോ​ട്​ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ്​​പാ​നി​ഷ്​ സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന തു​ട​രു​ന്നെന്ന് ആരോപിച്ചാണ് സ്വതന്ത്രരാഷ്ട്രത്തിന് മുറവിളി ഉയരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook