/indian-express-malayalam/media/media_files/uploads/2019/03/farm-labourers.jpg)
ന്യൂഡൽഹി: രാജ്യത്ത് മൂന്ന് കോടിയിലേറെ ദിവസ വേതന തൊഴിലാളികളായ സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. 2011-12 മുതൽ 2017-18 വരെയുളള കാലത്താണ് 3.2 കോടി പേർക്ക് ജോലി നഷ്ടമായത്. ഇവരിൽ മൂന്ന് കോടിയിലേറെ പേർ കാർഷിക തൊഴിലാളികളാണെന്ന് റിപ്പോർട്ട്.
2011 ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് 40 ശതമാനത്തിലേറെ കൂലിപ്പണിക്കാർക്ക് ജോലി നഷ്ടമായെന്നാണ് കണക്ക്. 2017-18 കാലത്തെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓർഗനൈസേഷന്റെ പീരിയോഡിക് ലേബർ ഫോർസ് പുറത്തുവിട്ട കണക്കാണിത്. കൂലിത്തൊഴിലിൽ നിന്നും വരുമാനം കണ്ടെത്തുന്ന കുടുംബങ്ങളുടെ എണ്ണം പത്ത് ശതമാനത്തോളം കുറഞ്ഞു. ഏതാണ്ട് 15 ദശലക്ഷത്തോളം കുടുംബങ്ങളാണ് ബാധിക്കപ്പെട്ടത്. 2011 ൽ 36 ദശലക്ഷം ആയിരുന്നത് ഇപ്പോൾ 21 ദശലക്ഷമാണ്.
കേന്ദ്ര സർക്കാരിന് കീഴിലെ വകുപ്പാണ് ഈ കണക്കുകൾ ക്രോഡീകരിച്ചതെങ്കിലും ഇതുവരെ ഇവ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പുറത്തുവിടാതെ പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനം പി.എൻ.മോഹനൻ രാജിവച്ചിരുന്നു.
/indian-express-malayalam/media/post_attachments/aSpXtf8cFV6tQnxU8mza.jpg)
കാർഷിക വൃത്തിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായതായും കണക്കുകളിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.