ഛണ്ഡിഗഡ്: ജാതീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് മറ്റൊരു താരത്തിനെതിരെ യുവരാജിന്റെ പരാമര്‍ശം ഉണ്ടായത്. യുവരാജിന്റേത് ഔദ്യോഗികമായ അറസ്റ്റാണെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു.
ഹന്‍സി സ്വദേശിയായ രജത് കല്‍സന്റെ പരാതിയിലാണ് മുന്‍ താരത്തിനെതിരായ നടപടി. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടക്കാല ജാമ്യത്തില്‍ യുവരാജിനെ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
ജാതീയ പരാമര്‍ശം വിവാദമായതോടെ യുവരാജ് ഖേദം പ്രകടിപ്പിച്ചിരുന്നു. “സുഹൃത്തുമായി നടത്തിയ സംഭാഷണത്തിനിടെ അനാവശ്യമായ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ആരുടെയെങ്കിലും വികാരങ്ങള്‍ ഞാൻ ബോധപൂര്‍വം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു,” യുവരാജ് ട്വിറ്ററില്‍ കുറിച്ചു.