/indian-express-malayalam/media/media_files/2025/04/30/tP31vTe7vYpZZR2jpXKi.jpg)
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്
Caste Census: ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
“കോൺഗ്രസും അവരുടെ ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെൻസസ് ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലയിൽ മാത്രമാണ് ഉപയോഗിച്ചതെന്ന് നന്നായി മനസ്സിലാക്കാം. ചില സംസ്ഥാനങ്ങൾ ജാതികൾ എണ്ണുന്നതിനായി സർവേകൾ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് രാഷ്ട്രീയ കോണിൽ നിന്ന് സുതാര്യമല്ലാത്ത രീതിയിൽ മാത്രമാണ് ഇത്തരം സർവേകൾ നടത്തിയത്”- അശ്വിനി വൈഷ്ണവ് പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നേരത്തെ ജാതി സെൻസസ് നടപ്പിലാക്കിയിരുന്നു. ഹിമാചൽ പ്രദേശിലും ജാതി സെൻസസ് നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. ഇതിനിടെയിലാണ് പൊതുസെൻസസിനൊപ്പം രാജ്യത്തുടനീളം ജാതിസെൻസസ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരൂമാനം എടുത്തത്.
ജാതി സെൻസസിനോട് അനുകൂലമായ സമീപനമല്ല, ബി.ജെ.പി.യും കേന്ദ്ര സർക്കാരും ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പ്രധാന ഘടകകക്ഷികളായ ജെ.ഡി.യു., ടി.ഡി.പി. എന്നിവർ അനുകൂലമായിരുന്നു.
ജാതി സെന്‍സസ് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ അവകാശപ്പെടുന്നത് ഉയര്‍ന്ന ജാതികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ജോലികളിലും ഉന്നതവിദ്യാഭ്യാസത്തിലും ആനുപാതികമല്ലാത്ത പങ്കാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നാണ്.ഓരോ ജാതി വിഭാഗത്തിലെയും ജനസംഖ്യ കണക്കെടുക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ കൃത്യമായ ക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സഹായിക്കുമെന്നാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ വാദം.
Read More
- പഹൽഗാം ഭീകരാക്രമണം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
- Pahalgam Attack: തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിനു തീരുമാനിക്കാം; പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി
- പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
- പഹൽഗാം ഭീകരാക്രമണം; മരത്തിന് മുകളിലിരുന്ന് കണ്ടയാൾ പ്രധാന സാക്ഷി
- 1990 ലെ കസ്റ്റഡി മരണക്കേസ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us