scorecardresearch

വ്യാജരേഖ, വഞ്ചന; ഡൽഹി അൽ-ഫലാഹ് സർവകലാശാലയ്‌ക്കെതിരെ കേസ്

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻഎഎസി) എന്നിവ നേരത്തെ സർവകലാശാലയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻഎഎസി) എന്നിവ നേരത്തെ സർവകലാശാലയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
delhi blast 111111134444

അൽ-ഫലാഹ് സർവകലാശാല

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുമായുള്ള ബന്ധത്തിൽ ആരോപണം നേരിടുന്നതിനിടെ അൽ-ഫലാഹ് സർവകലാശാലയ്‌ക്കെതിരെ കേസ്. വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന കുറ്റങ്ങൾ പ്രകാരമാണ് ഡൽഹി പോലീസിന്റെ നടപടി. സർവകലാശാലയ്ക്ക് എതിരെ രണ്ട് കേസുകൾ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

ഡൽഹിയിലെ ഓഖ്ലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫലാഹ് സർവകലാശാല ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സർവകലാശാലയ്ക്ക് നോട്ടീസ് നൽകുകയും ചില രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻഎഎസി) എന്നിവ നേരത്തെ സർവകലാശാലയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. സർവകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന് യുജിസിയും എൻഎഎസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.

Advertisment

Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് മേൽ വിവിധ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സർവകലാശാലയുടെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്സൈറ്റ് ഉൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും എഐയുവിന്റെ ലോഗോ ഉൾപ്പെടെ നീക്കം ചെയ്യാൻ സർവകലാശാലയോട് നിർദ്ദേശിക്കുകുയും ചെയ്തിരുന്നു.

Also Read: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

അതേസമയം, തന്നെ അക്രഡിറ്റേഷൻ വ്യാജമായി അവകാശപ്പെട്ടെന്ന കണ്ടെത്തലിൽ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

Read More: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: