Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

2000 ആഡംബര കാറുകളുമായി പോയ കപ്പല്‍ അറ്റ്‍ലാന്റിക് സമുദ്രത്തില്‍ കത്തിയമര്‍ന്നു; നഷ്ടം കോടികള്‍

37 പോഷെ കാറുകള്‍ അടക്കം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് കത്തിയത്.

ന്യൂഡല്‍ഹി: രണ്ടായിരം ആഡംബര കാറുകളുമായി പുറപ്പെട്ട കാര്‍ഗോ കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കത്തിയമര്‍ന്നു. ഇറ്റാലിയന്‍ കമ്പനിയായ ഗ്രിമാള്‍ഡി ലൈന്‍സിന്റെ ഉടമസ്ഥതയിലുളള കപ്പലാണ് അഗ്നിക്കിരയായി മുങ്ങിപ്പോയത്. ഹംബര്‍ഗില്‍ നിന്നും കാസാബ്ലാങ്കയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍ പെട്ടത്.

37 പോഷെ കാറുകള്‍ അടക്കം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരെ ബ്രിട്ടീഷ് നാവികസേന രക്ഷിച്ചു. ഇതിന് പിന്നാലെ കടലില്‍ മറിഞ്ഞ ഇന്ധനം ഫ്രാന്‍സ് അധികൃതര്‍ വൃത്തിയാക്കി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കത്തിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുമെന്നും പോഷെ കമ്പനി വ്യക്തമാക്കി.
പോഷെയുടെ ലിമിറ്റഡ് എഡിഷനായ 911 ജിടി2 ആര്‍എസിന്റെ നാല് മോഡലുകളും കപ്പലിലുണ്ടായിരുന്നു.

ഇതിന്റെ ഉത്പാദനം നേരത്തെ നിര്‍ത്തിയിരുന്നെങ്കിലും തീപിടിത്തത്തെ തുടര്‍ന്ന് കമ്പനി ഇത് ഒന്നു കൂടി ഉത്പാദിപ്പിക്കും. ജര്‍മ്മനിയിലാണ് കാറുകള്‍ നിര്‍മ്മിക്കുക. നിര്‍മ്മാണം ഏപ്രിലില്‍ ആരംഭിച്ച് ജൂണ്‍ മാസത്തോടെ ഡെലിവറി ചെയ്യാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. പോഷെ വാഹനങ്ങള്‍ കൂടാതെ ഔഡി വാഹനങ്ങളും കപ്പലിലുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cargo ship carrying luxury cars worth millions catches fire sinks

Next Story
‘പാക്കിസ്ഥാനില്‍ പോയി കളിക്ക്’; മുസ്ലിം കുടുംബത്തെ വീട് കയറി ക്രൂരമായി മര്‍ദ്ദിച്ചുGurgaon muslims attack, ഗുഡ്ഗാവ് മുസ്ലീം കുടുംബം,Gurgaon Police,ഗുഡ്ഗാവ് പൊലീസ്, Gurgaon attack,ഗുഡ്ഗാവ് അക്രമം, ML Khattar, Gurgaon holi incident,ഗുഡ്ഗാവ് ഹോളി അക്രമം, Hindu Muslim, Mob lynching, vigilantism, mob attack, India news, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express