ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ വിമാനം കടലിൽ തകർന്ന് വീണു. ഫ്രഞ്ച് സൈന്യത്തിന്റെ ആയുധങ്ങളുമായി പറന്ന കാർഗോ വീമാനമാണ് തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 4 പേരും മരിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

വിമാനത്തിന്‍റെ കുറെ ഭാഗം തകർന്ന് കരയിൽ വീണുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്. കനത്ത മഴയും കാറ്റും മിന്നലും സ്ഥലത്തുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ