ലണ്ടന്‍: ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നില്‍ നിരവധിപേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. മ്യുസിയത്തിന് സമീപത്തിലെ ജനമധ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം പെട്രോളിംഗ് നടത്തുകയാണ്. കാര്‍ ഇടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

വെസ്റ്റ് ലണ്ടനിലെ സൗത്ത് കെന്നിങ്സ്റ്റണ്‍ ഭാഗത്ത് വൈകുന്നേരമാണ് അപകടം. ടൂറിസ്റ്റുകള്‍ ഏറെയെത്തുന്ന ഭാഗമാണ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം പരിസരം. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്താണ് ഡ്രൈവറെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

വാഹനം ഇടിക്കുന്നത് കണ്ട വനിതാ പോലീസ് ആളുകളോട് ഉടന്‍ മാറിപ്പോവാന്‍ ആവശ്യപ്പെട്ടത് വലിയ അപകടം ഇല്ലാതാക്കി. ഈ വര്‍ഷം മാത്രം വാഹനം കൊണ്ടുള്ള അഞ്ചാമത്തെ അക്രമമാണ് ലണ്ടനില്‍ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ