ചെന്നൈ: തമിഴ്നാട് മധുരയ്ക്കടുത്ത് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ മലയാളികളടക്കം അഞ്ച് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു.

ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെ എത്തിയ ബൈക്കും കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഏർവാടിയിലേക്ക് തീർഥയാത്ര പോവുകയായിരുന്നു റസീനയും കുടുംബവും. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലാണുള്ളത്. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook