Latest News

പുതിയ പാർട്ടി ഉടൻ, ബിജെപിയുമായി സീറ്റ് പങ്കിടും: അമരീന്ദർ സിങ്

ബിജെപിയുമായി സീറ്റ് പങ്കിടുമെന്നും അവരുമായി സഖ്യമുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലെന്നും അമരീന്ദർ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു

Capt.Amarinder Singh,Amarinder Singh, Former Punjab CM Captain Amarinder Singh Press Conference, Punjab CM Captain
Photo/: Jasbir Malhi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി താൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ബിജെപിയുമായി സീറ്റ് പങ്കിടുമെന്നും അവരുമായി സഖ്യമുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലെന്നും അമരീന്ദർ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“അതെ, ഞാൻ പാർട്ടി ഉണ്ടാക്കുന്നുണ്ട്. അതിന്റെ പേര് എന്താകുമെന്ന് എനിക്ക് അറിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം തീരുമാനിക്കുന്നതുവരെ കാത്തിരിക്കൂ. എന്റെ അഭിഭാഷകർ അതിനായി പ്രവർത്തിക്കുകയാണ്” അമരീന്ദർ പറഞ്ഞു. “പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഞങ്ങൾ 117 സീറ്റുകളിലും മത്സരിക്കും. ഒരുപാട് കോൺഗ്രസുകാർ പാർട്ടിയിലെത്തും” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം രാജിവച്ചതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ, കഴിഞ്ഞ നാലര വർഷത്തെ തന്റെ പ്രകടനത്തെയും സംസ്ഥാനത്തെ ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെയും സിങ് ശക്തമായി ന്യായീകരിച്ചിരുന്നു.

“ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നത് തെറ്റാണെന്ന് പറയുന്നത് ശരിയല്ല. ആരും സംസ്ഥാനം ഏറ്റെടുക്കുന്നില്ല. 50 കിലോമീറ്റർ പ്രദേശത്ത് അവർ ഡ്രോൺ പരിശോധന നടത്തും എന്നതാണിത്.” ബിഎസ്എഫ് അധികാരപരിധി 15 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി ഉയർത്തുന്നതിനെ ന്യായീകരിച്ചുകൊണ്ട് അമരീന്ദർ പറഞ്ഞു.

Also Read: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

പാക്കിസ്ഥാനും ഖാലിസ്ഥാനികളും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും സിങ് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഡ്രോണുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് കേന്ദ്രത്തിന് അറിയാമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം, “അതുകൊണ്ടാണ് അവർ അധികാരപരിധി വർധിപ്പിച്ചതെന്നും പറഞ്ഞു.

ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സുരക്ഷ ആശങ്കയിലാണെന്നും പണ്ട് ആയുധങ്ങളും ലഹരിമരുന്നുകളും കടത്താൻ ഉപയോഗിച്ചിരുന്ന ഇവ ഇപ്പോൾ സ്ഫോടക വസ്തുക്കളായാണ് എത്തുന്നതെന്നും അമരീന്ദർ പറഞ്ഞു.

കർഷകരുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും സിങ് വ്യക്തമാക്കി. “ഒരു രാഷ്ട്രീയ പാർട്ടിയും ഇടപെടാൻ അനുവദിക്കില്ലെന്ന് കർഷകർ പറഞ്ഞതിനാൽ, ഞാൻ അവരുമായി ബന്ധപ്പെടുന്നില്ല. ഞാൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടിട്ടുണ്ട്,” വ്യാഴാഴ്ച ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Captain amarinder singh punjab political party

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com