ന്യൂഡൽഹി: ഡൽഹിയിൽനിന്നു ചിക്കാഗോയിലേക്കുളള എയർ ഇന്ത്യ വിമാനത്തിൽ ദീർഘയാത്രയ്ക്ക് തയ്യാറായി ഇരിക്കുകയായിരുന്നു സുധ സത്യൻ. അപ്പോഴാണ് വിമാനത്തിലെ പൈലറ്റിന്റെ പേര് അനൗൺസ് ചെയ്തത്. ആ പേര് സുധ സത്യനെ കൂട്ടിക്കൊണ്ടു പോയത് 30 വർഷങ്ങൾക്ക് പിന്നിലേക്കാണ്.

പ്ലേ സ്കൂൾ അധ്യാപികയായിരുന്ന കാലത്ത് സുധ സത്യന്റെ അടുത്തേക്ക് ഒരു മൂന്നു വയസുകാരൻ എത്തി. ക്യാപ്റ്റൻ റോഹൻ ബാസിൻ എന്നാണ് അവൻ സ്വയം പരിചയപ്പെടുത്തിയത്. അവന്റെ ആത്മവിശ്വാസത്തോടെയുളള ആ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. സുധ സത്യൻ യാത്ര ചെയ്യാൻ തയ്യാറെടുത്തിരുന്ന വിമാനത്തിന്റെ പൈലറ്റ് റോഹൻ ആയിരുന്നു.

പൈലറ്റിന്റെ പേര് കേട്ടതും എയർഹോസ്റ്റസിനോട് പൈലറ്റിനെ കാണണമെന്ന് സുധ അഭ്യർഥിച്ചു. സുധയുടെ അഭ്യർഥന പ്രകാരം പൈലറ്റ് എത്തിയപ്പോൾ ആ പ്ലേ സ്കൂൾ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു. നിറകണ്ണുകളോടെ ക്യാപ്റ്റനെ അവർ ആലിംഗനം ചെയ്തു. സുധ സത്യനും മകനും ഒപ്പമുളള ചിത്രം റോഹന്റെ അമ്മയാണ് ട്വിറ്ററിൽ ഷെയർ ചെയ്തത്. പഴയ കാല ചിത്രവും അവർ ട്വീറ്റ് ചെയ്തിരുന്നു.

റോഹന്റെ മാതാപിതാക്കളും പൈലറ്റുമാരാണ്. സഹോദരിയും പൈലറ്റാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook