scorecardresearch

സിഎപിഎഫിൽ 83,000 ഒഴിവുകൾ, സേനയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സർക്കാർ

ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്

ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
indian army, ie malayalam

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ എല്ലാ ഡയറക്ടർ ജനറലുകളോടും (ഡി-ജി) സേനയിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. ഈ ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

നിലവിൽ 83,000-ലധികം ഗസറ്റഡ് ഓഫീസർമാരുടെയും (ജിഒ) ഉദ്യോഗസ്ഥരുടെയും കുറവ് അർധസൈനിക വിഭാഗങ്ങളിലുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (SSB), അസം റൈഫിൾസ് (AR) എന്നിവയുടെ ഡി-ജിമാർക്ക് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞയാഴ്ച ഒരു കത്ത് അയച്ചതായി വൃത്തങ്ങൾ പറഞ്ഞു.

ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്. ഒഴിവുകൾ നികത്തുന്നതിനായി സിഎപിഎഫുകളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ തുടങ്ങിയതായി ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. 2023 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment
Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: