scorecardresearch

'സവര്‍ണരെ വേദനിപ്പിച്ച് നമുക്ക് ജയിക്കാനാവില്ല'; ബിജെപി എംഎല്‍എ

പരമ്പരാഗതമായി ഉന്നത ജാതിക്കാര്‍ ബിജെപി വോട്ട് ചെയ്യാറുണ്ടെന്നും ബിജെപി എംഎല്‍എ

പരമ്പരാഗതമായി ഉന്നത ജാതിക്കാര്‍ ബിജെപി വോട്ട് ചെയ്യാറുണ്ടെന്നും ബിജെപി എംഎല്‍എ

author-image
WebDesk
New Update
'സവര്‍ണരെ വേദനിപ്പിച്ച് നമുക്ക് ജയിക്കാനാവില്ല'; ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പട്ടികജാതി/പട്ടികവര്‍ഗ നിയമഭേദഗതിയാണ് തോല്‍വിക്ക് കാരണമെന്ന് പറഞ്ഞ് ബിജെപി എംഎല്‍എ രംഗത്ത്. സവര്‍ണരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് ബിജെപിക്ക് തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്ന് ബൈരിയയില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു. നിയമഭേദഗതി പാര്‍ട്ടിയുടെ ആത്മഹത്യാപരമായ തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'ഉന്നതജാതിക്കാരുടെ വികാരം വ്രണപ്പെടുത്തി ഒരു തിരഞ്ഞെടുപ്പിലും ബിജെപിക്ക് ജയിക്കാനാവില്ല. പട്ടികജാതി/പട്ടികവർഗ്ഗ നിയമത്തില്‍ ഭേദഗതി വരുത്താനുളള തീരുമാനം ആത്മഹത്യാപരമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്,' സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ ബിജെപിയെ താത്കാലികമായൊരു പാഠം പഠിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബിജെപി നിയമഭേദഗതി പുനഃപരിശോധിച്ചില്ലെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പിലും സ്ഥിതി മറ്റൊന്നാകില്ല. ഇപ്പോൾ താത്കാലികമായൊരു പാഠം മാത്രമാണ് ജനങ്ങള്‍ പഠിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളാണ് സവര്‍ണരുടേതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് സുരേന്ദ്ര സിങ്. പട്ടികജാതി/ പട്ടികവര്‍ഗ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച നേതാവാണ് ഇദ്ദേഹം.

Congress Assembly Election 2018 Bjp Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: