ന്യൂഡല്‍ഹി: നി​രോ​ധി​ച്ച 500, 1000 രൂ​പ നോട്ടുകൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി നല്‍കുന്നത് നോട്ട് നിരോധിച്ച നടപടിയും കളളപ്പണത്തിനെതിരെയുളള പോരാട്ടവും വെറുതെയാക്കുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. നേരത്തേ ട്രെയിന്‍ ടിക്കറ്റുകള്‍ക്കുംപെട്രോള്‍ പമ്പുകളിലും അസാധു നോട്ടുകള്‍ മാറാന്‍ അവസരം നല്‍കിയത് പോലും ദുരുപയോഗം ചെയ്യപ്പെട്ടതായും കേന്ദ്രം വ്യക്തമാക്കി.

അസാധു നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഒരു അവസരം കൂടി ന​ൽ​കാ​മോ​യെ​ന്നായിരുന്നു കേന്ദ്രത്തോട് സു​പ്രീം കോ​ട​തി ചോദിച്ചത്. നേരത്തെ നിക്ഷേപിക്കാതിരുന്നതിന്‍റെ സത്യസന്ധമായ കാ​ര​ണം അ​റി​യിച്ചാൽ നോട്ട് മാറാന്‍ അവസരം ഒരുക്കുമോയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രവും വ്യക്തമാക്കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. എന്നാല്‍ സത്യസന്ധമായ കാരണമേതെന്ന് തിരിച്ചറിയുന്നത് അസാധ്യമായ കാര്യമാണെന്ന് കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 30 വരെ മാത്രമായിരുന്നു അസാധുവായ നോട്ട് മാറിയെടുക്കാന്‍ കേന്ദ്രം സമയം അനുവദിച്ചത്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഇ​നി​യും സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബോധപൂര്‍വ്വം തന്നെയാണ് ഡിസംബര്‍ 30വരെ മാത്രം സമയം അനുവദിച്ചതെന്ന് നേരത്തേ സുപ്രിംകോടതിയെ കേന്ദ്രം ധരിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും കാലാവധി നീട്ടുകയോ അവസരം ലഭ്യമാക്കുകയോ ചെയ്യാന്‍ നിയമപരമായ തടസമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നോട്ട് നിരോധിച്ച സമയത്ത് വിദേശത്ത് തമാസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കിയത് പോലെ ഒരു സൗകര്യം വീണ്ടും ലഭ്യമാക്കണമെന്ന് കാട്ടി ഒരാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രികോടതി നിര്‍ദേശം നല്‍കിയിരുന്നത്. കേസ് അടുത്ത ദിവസങ്ങളില്‍ കോടതി വീണ്ടും പരിഗണിക്കും. 2016 ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി 500, 1000 നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ