‘വാക്കിന് വിലയില്ലാത്ത ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് മോദി’; നാഗാ പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി

2015ലെ നാഗാ സമാധാന കരാർ ഇപ്പോൾ എവിടെയാണെന്നും വിശദാംശങ്ങൾ പുറത്തുവിടണമെന്നും രാഹുൽ

Rahul Gandhi, Rajasthan Government, Vasundhara Raje

ന്യൂഡൽഹി: നാഗാ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. സ്വന്തം വാക്കുകൾക്ക് ഒരു അർഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. 2015ലെ നാഗാ സമാധാന കരാർ ഇപ്പോൾ എവിടെയാണെന്നും വിശദാംശങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ആറുദശാബ്ദക്കാലം നീണ്ടുനിന്ന ആഭ്യന്തരസംഘർഷത്തിനൊടുവിൽ 2015ലാണ് നാഗാവിമതരുമായി ചേർന്ന് കേന്ദ്രസർക്കാർ ഉടന്പടി ഒപ്പിട്ടത്. നാഗാ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാർട്ടികൾ സംയുക്ത തീരുമാനെടുത്തിരുന്നു.

നാഗാലാന്‍ഡില്‍ കലാപം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും നാഗാലാന്‍ഡിലെ പ്രമുഖ വിമത വിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഒഫ് നാഗാലാന്‍ഡും (എന്‍എസ്‌സിഎന്‍) തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cant find the accord rahul gandhis dig at pm ahead of nagaland polls

The moderation of comments is automated and not cleared manually by malayalam.indianexpress.com