Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

എനിക്ക് അത്ഭുതം കാണിക്കാന്‍ കഴിയില്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് നിങ്ങള്‍: പ്രവര്‍ത്തകരോട് പ്രിയങ്ക

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുകയാണ് പ്രിയങ്കയെന്ന് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് പറഞ്ഞു

priyanka Gandhi, പ്രിയങ്ക ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐ ഇ മലയാളം

ലക്‌നൗ: തന്റെ ഭാഗത്ത് നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബുണ്ടേല്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രിയങ്ക. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കളായാലും പ്രവര്‍ത്തകരായാലും പുറത്തേക്കുളള വാതില്‍ കാണിച്ച് തരുമെന്നും പ്രിയങ്ക വ്യക്തമാക്കിയതായി നേതാക്കള്‍ വെളിപ്പെടുത്തി.

പ്രവര്‍ത്തകരുമായുളള കൂടിക്കാഴ്ചയ്ക്കിടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക വിലയിരുത്തി. പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശിച്ചു. ‘എനിക്ക് ഒരു അത്ഭുതം കാണിക്കാനൊന്നും കഴിയില്ല. പ്രവര്‍ത്തകരാണ് ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിങ്ങളുടെ പിന്തുണയാണ് എനിക്ക് വേണ്ടത്,’ പ്രിയങ്ക ഗാന്ധി പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുകയാണ് പ്രിയങ്കയെന്ന് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് പറഞ്ഞു. റാണി ലക്ഷ്മി ഭായിയുടെ പ്രതിമയും പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. ഈ മാസം ആദ്യമാണ് പ്രിയങ്ക കോണ്‍ഗ്രസിന്റെ കിഴക്കന്‍ യുപിയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. അന്ന് മുതല്‍ ഓരോ മണ്ഡലങ്ങളും മാരത്തോണ്‍ സന്ദര്‍ശനങ്ങളാണ് പ്രിയങ്ക നടത്തുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cant do a miracle members should strengthen congress priyanka gandhi

Next Story
പാക് സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയില്‍; കൂടിക്കാഴ്ച നിര്‍ണായകം
The moderation of comments is automated and not cleared manually by malayalam.indianexpress.com