ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികൾ ഭാര്യയും മക്കളും അടക്കമുളള ആശ്രിതരുടെ സ്വത്ത് വിവരങ്ങൾ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. സ്വത്തിന് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് ജെ.ചെലമേശ്വര്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്ഥാനാർത്ഥികൾ തങ്ങളുടെ ആശ്രിതരുടെയും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ലോക് പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്. ഈ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നിർണായക വിധി പ്രസ്താവിച്ചത്.

നിലവിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെയും പങ്കാളിയുടെയും സ്വത്ത് വിവരങ്ങൾ മാത്രമാണ് സമർപ്പിക്കുന്നത്. മക്കളുടെയോ ആശ്രിതരുടെയോ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടിയിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ