ഗുവഹാത്തി: അര്‍ബുദ, പ്രമേഹ രോഗങ്ങളുണ്ടായിരുന്ന 52 വയസ്സുകാരന് കോവിഡ്-19 രോഗമുക്തനായി. അസമിലെ ആദ്യ രോഗിയാണ് ഒരു മാസത്തെ ചികിത്സയ്ക്കൊടുവില്‍ സൗഖ്യം പ്രാപിച്ചത്.
അദ്ദേഹത്തിനുണ്ടായിരുന്ന രോഗങ്ങള്‍ മൂലം ജീവന് ഭീഷണിയുണ്ടായിരുന്നതിനാല് അദ്ദേഹം കോവിഡ് മുക്തനായത് അവിസ്മരണീയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കരിംഗഞ്ച് ജില്ലയിലെ ബാരാക്ക് വാലി സ്വദേശിയായ തബ് ലീഗ് ജമാത്തിലെ ഒരു മുതിര്‍ന്ന അംഗമാണ് ഇയാള്‍. മദ്രസ അധ്യാപകനായ അദ്ദേഹം ചെറിയ ബിസിനസ്സും നടത്തുന്നു. അദ്ദേഹത്തിന് രക്താര്ബുദമുണ്ടെന്ന് ഫെബ്രുവരിയിലാണ് കണ്ടെത്തിയത്.
അര്‍ബുദ ചികിത്സ നടക്കുന്നതിനിടെ ഡല്‍ഹിയിലെ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ അദ്ദേഹം മാര്‍ച്ച് അഞ്ചിന് പങ്കെടുത്തു. മാര്‍ച്ച് 31-നാണ് അദ്ദേഹത്തില്‍ കൊറോണവൈറസ് ബാധ കണ്ടെത്തിയത്. അസമിലെ ആദ്യ രോഗിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തെ സില്‍ചര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: കൊറോണ വൈറസ് മാരകമല്ല, കേന്ദ്രം ആശങ്കയകറ്റണം: രാഹുൽ ഗാന്ധി
കുടുംബത്തിനിതൊരു കഷ്ടകാലമായിരുന്നു, അദ്ദേഹത്തിന്റെ മകന് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. താനും സഹോദരനും ചേര്‍ന്നാണ് പിതാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് തങ്ങളും കുടുംബത്തിലെ മറ്റ് അംഗങ്ങളും ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച്ച സില്ചാര് മെഡിക്കല്‍ കോളെജില്‍ നിന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീടിനടുത്തെ ആശുപത്രിയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
രക്താര്‍ബുദം മൂലം പിതാവിന്റെ നില മോശമായിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി മകന് പറഞ്ഞു.
അദ്ദേഹത്തിന്റെ ചികിത്സ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ ബബുല്‍ ബെസ്ബറുവ പറഞ്ഞു. ഏപ്രില്‍ മധ്യത്തോടെ നില വഷളായി. ദൈനംദിനമുള്ള ചികിത്സ നിരീക്ഷിക്കുന്നതിനും ചികിത്സ നിര്‍ദ്ദേശിക്കുന്നതിനും ഉന്നത തല സംഘത്തെ നിയോഗിച്ചു.
ഇത് ഗവേഷണത്തിനുള്ളൊരു കേസാണ്, ഡോക്ടര്‍ പറഞ്ഞു. അര്ബുദ്ധത്തിനെതിരായ മരുന്നുകള്‍ പതിവായി കഴിച്ചിരുന്ന രോഗിയില്‍ രോഗപ്രതിരോധശേഷി വളരെ കുറവായിരുന്നുവെന്ന് ഡോ ബബുല്‍ കൂട്ടിച്ചേര്‍ത്തു.
അസമില്‍ ഇതുവരെ 45 പേര്‍ക്കാണ് രോഗം ബാധിച്ചത്. 34 പേര്‍ക്ക് ഭേദമായി. 10 പേര് ചികിത്സയില്‍ തുടരുന്നു. ഒരാള്‍ മരിച്ചു.
Read in English: Cancer patient, Assam’s first COVID case, beats virus