ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്രാ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്കു മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്കാ​ണു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​താ​യി മ​ന്ത്രി ജ​ന​ന്ത് സി​ൻ​ഹ അ​റി​യി​ച്ചു. ഇത് കൂടാതെ വിമാനം വൈകിയാലും, യാത്ര റദ്ദാക്കിയാലും, യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും യാത്രക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും മന്ത്രാലയം നിര്‍ദേശം കേന്ദ്രത്തിന് മുമ്പില്‍ വെച്ചു.

ഇപ്പോള്‍ ഈടാക്കുന്ന കാന്‍സേലഷന്‍ നിരക്കിലും ഇതോടെ മാറ്റം വരും. 24 മണിക്കൂറിനുളളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ കിട്ടുന്ന പദ്ധതി വിസ്താരയും ജെറ്റ് എയര്‍വെയ്സും ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഇതേ രീതി മറ്റ് വിമാനക്കമ്പനികളും പിന്തുടരേണ്ടി വരും. കൂടാതെ 4 മണിക്കൂറിലധികം യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നാല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും വിമാനക്കമ്പനി തിരികെ നല്‍കണം. കൂടാതെ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കുകയാണെങ്കില്‍ ഒരു ദിവസത്തെ ഹോട്ടല്‍ താമസം വിമാനക്കമ്പനി ഒരുക്കി നല്‍കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശിക്കുന്നു.

കഴിഞ്ഞ മാസം മാത്രം രണ്ട് മണിക്കൂറിലധികം 81,191 വിമാനയാത്രകളാണ് താമസിച്ചതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നുണ്ട്. ഇതില്‍ 29,248 തവണ വൈകിപ്പിച്ച ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്ത്. ഓവര്‍ബുക്കിംഗ് കാരണം ടിക്കറ്റ് നിഷേധിക്കുകയാണെങ്കില്‍ യാത്രക്കാരന് 5,000 രൂപയില്‍ കുറയാതെ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം.
വി​മാ​ന​ത്തി​ൽ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യും കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രം അം​ഗീ​ക​രി​ച്ചാ​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളി​ൽ വൈ​ഫൈ സേ​വ​നം പ്രാ​ബ​ല്യ​ത്തി​ലാ​കും. വി​മാ​നം പു​റ​പ്പെ​ടു​ന്ന നി​മി​ഷം മു​ത​ൽ വൈ​ഫൈ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ച്ചു​തു​ട​ങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ