/indian-express-malayalam/media/media_files/uploads/2018/01/rep-image-flight.jpg)
ന്യൂഡൽഹി: വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കുന്നവർക്കു മുഴുവൻ പണവും തിരികെ ലഭിക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്കാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദേശം സർക്കാരിനു സമർപ്പിച്ചതായി മന്ത്രി ജനന്ത് സിൻഹ അറിയിച്ചു. ഇത് കൂടാതെ വിമാനം വൈകിയാലും, യാത്ര റദ്ദാക്കിയാലും, യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും യാത്രക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും മന്ത്രാലയം നിര്‍ദേശം കേന്ദ്രത്തിന് മുമ്പില്‍ വെച്ചു.
ഇപ്പോള്‍ ഈടാക്കുന്ന കാന്സേലഷന് നിരക്കിലും ഇതോടെ മാറ്റം വരും. 24 മണിക്കൂറിനുളളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ കിട്ടുന്ന പദ്ധതി വിസ്താരയും ജെറ്റ് എയര്‍വെയ്സും ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഇതേ രീതി മറ്റ് വിമാനക്കമ്പനികളും പിന്തുടരേണ്ടി വരും. കൂടാതെ 4 മണിക്കൂറിലധികം യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നാല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും വിമാനക്കമ്പനി തിരികെ നല്‍കണം. കൂടാതെ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കുകയാണെങ്കില്‍ ഒരു ദിവസത്തെ ഹോട്ടല്‍ താമസം വിമാനക്കമ്പനി ഒരുക്കി നല്‍കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശിക്കുന്നു.
കഴിഞ്ഞ മാസം മാത്രം രണ്ട് മണിക്കൂറിലധികം 81,191 വിമാനയാത്രകളാണ് താമസിച്ചതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നുണ്ട്. ഇതില്‍ 29,248 തവണ വൈകിപ്പിച്ച ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്ത്. ഓവര്‍ബുക്കിംഗ് കാരണം ടിക്കറ്റ് നിഷേധിക്കുകയാണെങ്കില്‍ യാത്രക്കാരന് 5,000 രൂപയില്‍ കുറയാതെ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം.
വിമാനത്തിൽ വൈഫൈ ഏർപ്പെടുത്താനുള്ള പദ്ധതിയും കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രം അംഗീകരിച്ചാൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ വൈഫൈ സേവനം പ്രാബല്യത്തിലാകും. വിമാനം പുറപ്പെടുന്ന നിമിഷം മുതൽ വൈഫൈ സംവിധാനത്തിലൂടെ ഇന്റർനെറ്റ് ലഭിച്ചുതുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.