ഒട്ടാവ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര നേതാവാണ് ജസ്റ്റിന് ട്രൂഡോ.
‘പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയം’ എന്നാണ് ട്രൂഡോ പറഞ്ഞത്. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 551-ാം ജന്മവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്നു വരുന്ന വാർത്തകൾ എങ്ങനെ ശ്രദ്ധിക്കാതിരിക്കും. പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയമാണിത്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് നിൽക്കേണ്ട സമയമാണിത്,” ട്രൂഡോ പറഞ്ഞു.
Read Also: കോവിഡ് നിയന്ത്രണം: ഇന്നു മുതൽ പുതിയ നിബന്ധനകൾ
അതേസമയം, രാജ്യത്തെ കർഷക പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മുപ്പത്തിയാറ് കർഷക സംഘടനകൾ എത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ചർച്ച പുരോഗമിക്കുകയാണ്. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർഷകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരവെ, കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകര്‍ക്കു വലിയ വിപണി സാധ്യതകളും നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
”വിപണിക്കുള്ള അവസരം നൽകുന്ന പരിഷ്കാരങ്ങൾ കര്‍ഷകരെ ശാക്തീകരിക്കും. കര്‍ഷകരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ അവര്‍ക്കു കൂടുതല്‍ സാധ്യതകള്‍ നല്‍കും. മികച്ച വിലയും സൗകര്യങ്ങളും നല്‍കുന്നവര്‍ക്ക് നേരിട്ട് തന്റെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കര്‍ഷകനു സ്വാതന്ത്ര്യം ലഭിക്കേണ്ടതല്ലേ,” പ്രധാനമന്ത്രി ചോദിച്ചു.
കാർഷിക നിയമങ്ങളുടെ പേരിൽ രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എതിര്‍ത്ത പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അടിസ്ഥാനമായി കിംവദന്തികള്‍ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.