scorecardresearch

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നിഷേധം; ഇന്ത്യയിലെ ടൂറിസം സീസണിനെ ബാധിക്കുന്നതെങ്ങനെ?

ടൂറിസം മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ കാണിക്കുന്നത് ഡിസംബറാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സീസണ്‍

ടൂറിസം മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ കാണിക്കുന്നത് ഡിസംബറാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സീസണ്‍

author-image
Divya A
New Update
visa|canada|India

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നിഷേധം; ഇന്ത്യയിലെ ടൂറിസം സീസണിനെ ബാധിക്കുന്നതെങ്ങനെ?

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുതിയ നീക്കം ടൂറിസം സീസണിനെ ബാധിച്ചേക്കാം. നീക്കത്തെ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ വലിയ തോതിലുള്ള വിസ റദ്ദാക്കല്‍ നേരിട്ടേക്കാം. ടൂറിസം മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ കാണിക്കുന്നത് ഡിസംബറാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സീസണ്‍. അതേസമയം വേനല്‍ക്കാലത്തെ ഇത് തീരെ കുറവാണ്. മന്ത്രാലയത്തിന്റെ 2021 ലെ കണക്കുകള്‍ പ്രകാരം, ഇന്ത്യ സന്ദര്‍ശിച്ച മൊത്തം കനേഡിയന്‍ വിനോദസഞ്ചാരികളില്‍ 24 ശതമാനത്തിലധികം പേര്‍ ഡിസംബറില്‍ എത്തുന്നവരാണ്. മെയ് മാസത്തില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലെത്തിയത്.

Advertisment

കാനഡ ഇന്ത്യയുടെ വലിയ ഉറവിട വിപണിയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സിന്റെ (ഐഎടിഒ) പ്രസിഡന്റ് രാജീവ് മെഹ്റ പറഞ്ഞു. ''ഞങ്ങള്‍ക്ക് വിനോദസഞ്ചാരികളുണ്ട്, ഇന്ത്യന്‍ വംശജരായ ആളുകള്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു, ഇത് 2019-20 ന് ശേഷം ഒരു സാധാരണ വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ' ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെയും കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ കഴിഞ്ഞ മാസം നിര്‍ത്തിവച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്ന് 30-40 ശതമാനം വിനോദ സഞ്ചാരികളുടെ ഇടിവിലേക്ക് എത്തുമെന്നന്ന് ഐഎടിഒ പ്രതീക്ഷിക്കുന്നു. ''ഡിസംബര്‍ മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്,'' രാജീവ് മെഹ്റ പറയുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലെ എല്ലാ വിഭാഗങ്ങളും - അത് ഹോട്ടലുകളോ ഇവന്റ് പ്ലാനര്‍മാരോ മാരിയേജ് പ്ലാനേഴ്‌സോ ആകട്ടെ (കനേഡിയന്‍ വംശജരായ കനേഡിയന്‍ പൗരന്മാര്‍ പലപ്പോഴും ഇന്ത്യയില്‍ വിവാഹ ചടങ്ങുകള്‍ നടത്താറുണ്ട്), ആഡംബര കാര്‍ വാടകയ്ക്കെടുക്കുന്ന കമ്പനികള്‍ക്ക് ഒരു തിരിച്ചടിയുണ്ടാകും

Advertisment

''ടുറിസം സീസണ്‍ ആരംഭിക്കുന്ന സമയത്താണ് കാനഡയുമായുള്ള പ്രശ്‌നങ്ങള്‍, ഈ ഘട്ടത്തില്‍ ആധികാരികമായ കണക്കുകളൊന്നും ലഭ്യമല്ല, എന്നാല്‍ ഇത് തുടര്‍ന്നാല്‍, അത് എല്ലാ വിഭാഗങ്ങളെയും ബാധിക്കും. മറ്റ് പ്രധാന വിപണികളിലെ വികാരത്തെ ബാധിക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഫെയ്ത്ത് ബോര്‍ഡ് അംഗം അജയ് പ്രകാശ് പറഞ്ഞു.

Tourism Canada India Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: