scorecardresearch
Latest News

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കാനഡ

ഏപ്രിലിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചത്

Domestic airfare caps removed, civil aviation ministry, domestic airfare august 31

തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകുമെന്ന് കാനഡ. അഞ്ച് മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകുന്നത്.

“സെപ്റ്റംബർ 27 ന് ഈസ്റ്റേൺ ഡേലൈറ്റ് ടൈം അർദ്ധരാത്രി 12.01 മുതൽ, ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് അധിക പൊതുജനാരോഗ്യ നടപടികൾ പാലിച്ച് കാനഡയിൽ ഇറങ്ങാം,” എന്ന് ട്രാൻസ്പോർട്ട് കാനഡ ട്വീറ്റ് ചെയ്തു.

“യാത്രക്കാർക്ക് കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാനത്തിൽ യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിലെ അംഗീകൃത ജെൻസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്ന് ഒരു നെഗറ്റീവ് കോവിഡ് -19 മോളിക്യുലാർ പരിശോധനയുടെ തെളിവ് യാത്രക്കാർ ഹാജരാക്കണം,” എന്നും ട്വീറ്റിൽ പറയുന്നു.

Also Read: ജോ ബൈഡന് ഇന്ത്യയുമായുള്ള ബന്ധമെന്ത്? ഉത്തരം നൽകുന്ന രേഖകളുമായി മോദി

ഏപ്രിലിൽ, രണ്ടാമത്തെ കോവിഡ് തരംഗം ഇന്ത്യയെ ബാധിച്ചപ്പോൾ ഇന്ത്യയിലേക്കുള്ള എല്ലാ നേരിട്ടുള്ള വിമാന സർവീസുകളും കാനഡ നിരോധിക്കുകയായിരുന്നു. വിമാനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീയതി കാനഡ പല തവണയായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

വിമാനങ്ങൾക്ക് അനുമതി നൽകിയ തീരുമാനത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ സ്വാഗതം ചെയ്തു. “ഇരുരാജ്യങ്ങളും തമ്മിലുള്ള” വ്യോമ ഗതാഗതം സാധാരണ നിലയിലാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പ് “എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“എയർ ഇന്ത്യയും എയർ കാനഡയും സെപ്റ്റംബർ 27 മുതൽ ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും വാൻകൂവറിലേക്കും തിരിച്ചും ദിവസേന വിമാന സർവീസ് നടത്തും. യാത്ര കൂടുതൽ സുഗമമാക്കുന്നതിന് കനേഡിയൻ പങ്കാളികളുമായി ഇടപെടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Canada lifted india flight ban