കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; 9 പേര്‍ മരിച്ചു; ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

നിരവധി വന്യമൃഗങ്ങള്‍ ചത്തൊടുങ്ങിയ കാട്ടുതീയില്‍ 70,000 ഏക്കറും 2.000ത്തില്‍ അധികം കെട്ടിടങ്ങളും കത്തി നശിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീയില്‍ 9 പേര്‍ മരിക്കുകയും വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.

നിരവധി വന്യമൃഗങ്ങള്‍ ചത്തൊടുങ്ങിയ കാട്ടുതീയില്‍ 70,000 ഏക്കറും 2.000ത്തില്‍ അധികം കെട്ടിടങ്ങളും കത്തി നശിച്ചു. വെളളിയാഴ്ച്ച വൈകുന്നേരത്തെ മാത്രം കണക്കുകളാണിത്. ഒന്നര ലക്ഷത്തിലധികം പേരെയാണ് പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഉത്തര സാന്‍ഫ്രാന്‍സിസ്കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. കാട്ടു തീ നഗരത്തിലേക്കും പടര്‍ന്നു.

അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്. കാലാബസാസിലാണ് ടിവി താരം കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി താരങ്ങള്‍ താമസിക്കുന്നത്. നഗര്തതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കിം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മാലിബുവിലുളള വീട്ടില്‍ നിന്നും മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്കര്‍ പുരസ്കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: California wildfires nine dead and more than 150000 evacuated

Next Story
‘എന്റെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയ ട്രംപിനോട് ഞാന്‍ പൊറുക്കില്ല’; മിഷേല്‍ ഒബാമ
The moderation of comments is automated and not cleared manually by malayalam.indianexpress.com