കാലിഫോര്‍ണിയ കാട്ടുതീ: 11 മരണം, 35 പേരെ കാണാതായി, മാറ്റി പാര്‍പ്പിച്ചത് രണ്ടര ലക്ഷം പേരെ

നഗരത്തിലേക്കും തീ പടര്‍ന്നതോടെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചു

വാഷിങ്ടണ്‍: തെക്കന്‍ കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 35 പേരെ കാണാതായിട്ടുണ്ട്. രണ്ടര ലക്ഷം പേരെയാണ് കാട്ടു തീ മൂലം മാറ്റി പാര്‍പ്പിച്ചത്. തീ അണയ്ക്കാനുളള ശ്രമം അഗ്നിശമന സേന തുടരുകയാണ്.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ‘വൂള്‍സി ഫയര്‍’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയില്‍ 70,000 ഏക്കര്‍ കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്‌നി വിഴുങ്ങുകയും ചെയ്തു. നിരവധി വന്യമൃഗങ്ങളും ചത്തു. ബുട്ടി കൗണ്ടിയിലെ 35 പേരെയണ് കാണാതായത്.

ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും അഗ്‌നി താണ്ഡവമാടുകയാണ്. മാലിബു ബീച്ച് നഗരത്തിലും തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി. നഗരത്തിലേക്കും തീ പടര്‍ന്നതോടെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചു.

കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതല്‍. കാലാബസാസിലാണ് ടിവി താരം കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി താരങ്ങള്‍ താമസിക്കുന്നത്. മാലിബുവിലെ വീട്ടില്‍ നിന്ന് മാറിയതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും മാറി താമസിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: California wild fire 11 dead 35 missing and 2 5 lakh evacuated from scene

Next Story
അഫ്‌ഗാൻ വിമാനത്തിൽ പൈലറ്റിന് കൈയ്യബദ്ധം; ഭയന്ന് വിറച്ച് ഡൽഹി വിമാനത്താവളം
The moderation of comments is automated and not cleared manually by malayalam.indianexpress.com