Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ഭാര്യയുള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ അക്രമി ആത്മഹത്യ ചെയ്തു

തന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു.

കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

കാലിഫോര്‍ണിയ: അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കാലിഫോര്‍ണിയയില്‍ അക്രമി സ്വയം ജീവനൊടുക്കി. തന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു.

കാലിഫോര്‍ണിയയിലെ ബാക്കര്‍ഫില്‍ഡിലെ ട്രക്കിങ് കമ്പനിയില്‍ ഭാര്യയ്‌ക്കൊപ്പം എത്തിയ അക്രമി ഇവിടെവച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു ജീവനക്കാരനെയും വധിച്ചു. ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പിന്തുടര്‍ന്ന കമ്പനിയിലെ മറ്റൊരു ജീവനക്കാരനു നേരെയും ഇയാള്‍ നിറയൊഴിച്ചു.

രണ്ട് പേരെ പിന്നീട് വസതിയില്‍വച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റൊരു ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതെന്ന് അധികൃതര്‍ പറയുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

കൊല്ലപ്പെട്ടവര്‍ക്ക് പരസ്പരം എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നറിയില്ലെങ്കിലും, കൊലപാതകത്തിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യങ്ങളുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: California shooting six including gunman dead

Next Story
പാറക്കഷ്ണങ്ങളിൽ പറ്റിപ്പിടിച്ച് സ്വർണക്കട്ടി, കണ്ടെത്തിയത് നൂറ്റാണ്ടിലെ വലിയ സ്വർണശേഖരം
The moderation of comments is automated and not cleared manually by malayalam.indianexpress.com