കാലിഫോര്‍ണിയ: ലോകത്തെ ഭീതിയിലാക്കി വീണ്ടും കാട്ടുതീ. അമേരിക്കന്‍ സംസ്ഥാനമായ കലിഫോര്‍ണിയയിലാണ് കാട്ടുതീ പടരുന്നതു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്നു തീ അനിയന്ത്രിതമായി പടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് 50000 ത്തോളം പേരെ മേഖലയില്‍ നിന്നും ഒഴിപ്പിക്കാന്‍ ഭരണകൂടം ശനിയാഴ്ച ഉത്തരവിട്ടു.

സുരക്ഷയെ കരുതി 36 കൗണ്ടികളിലെ വൈദ്യുതി ബന്ധം 48 മണിക്കൂര്‍ വിച്ഛേദിച്ചേക്കുമെന്ന് പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനി അറിയിച്ചിട്ടുണ്ട്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. അതേസമയം, ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീ പിടിത്തത്തിന് പിന്നിലെ കാരണവും വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook