കാലിഫോർണിയ: തെക്കൻകാലിഫോർണിയയിലെ ബാറിൽ ബുധനാഴ്ച രാത്രി അഞ്ജാതൻ നടത്തിയ വെടിവെപ്പിൽ അക്രമിയും പൊലീസും അടക്കം 13 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരുക്ക് .വെൻടൂറ കൺട്രി പൊലീസ് മേധാവി ജിയോഫ് ഡീനാണ് ആക്രമണ വിവരം പുറത്തു വിട്ടത്,
ബോർഡർലൈൻ ബാർ ആൻഡ് ഗ്രിൽ എന്ന ബാറിൽ രാത്രി 11.20നാണ് വെടിവെപ്പ് നടന്നത്. അക്രമി 30 റൗണ്ട് വെടിയുതിർത്തുവെന്ന് വെൻടൂറ കൺട്രി പൊലിസ് ക്യാപ്ടൻ ഗാരോ കുരേജിയൻ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
പുക ബോംബ് എറിഞ്ഞതിന് ശേഷം കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് പ്രധാന സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു,
ബാറിൽകൂടുതൽ ആളുകളുണ്ടായിരുന്നെങ്കിലും അധികം ആളുകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാറിൽ തിരക്ക് കൂടുതലായിരുന്നെങ്കിലും വെടി ഒച്ച കേട്ടപ്പോൾ തന്നെ ജനൽ തകർത്ത് പലരും രക്ഷപ്പെട്ടതിനാലാണ് അധികം ആളപായം സംഭവിക്കാത്തതെന് സംഭവത്തിന്റെ ദൃക്‌സാക്ഷി സിഎൻഎൻ ന്യൂസിനോട് പറഞ്ഞു.