/indian-express-malayalam/media/media_files/uploads/2017/03/cs-karnan.jpg)
ന്യൂഡൽഹി: സുപ്രീംകോതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ അഴിമതി ആരോപിച്ച് കോടതിയലക്ഷ്യ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി കര്‍ണന്‍ ഏഴ് ജഡ്ജിമാര്‍ നഷ്ടരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴംഗ സുപ്രീം കോടതി ബെഞ്ച് 14 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് കർണൻ ആവശ്യപ്പെട്ടത്.
നിയമത്തെ കുറിച്ച് അറിവില്ലാതെ തന്നെ മാനസികമായും അല്ലാതെയും ബുദ്ധിമുട്ടിക്കുകയും, 120 കോടിജനങ്ങള്‍ക്ക് മുമ്പാകെ അപമാനിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഒരാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും 20 ജഡ്ജിമാർക്കുമെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് കോടതിയലക്ഷ്യമായി കണക്കാക്കി ജസ്റ്റീസ് കർണനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഈ കേസാണ് ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത്. കുടുംബത്തെ അപകീർത്തിപ്പെടുത്തുകയും ഭർത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ ഭാര്യയും ജസ്റ്റീസ് കർണനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു.
കോടതിയലക്ഷ്യക്കേസിൽ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന നിർദേശം ജസ്റ്റീസ് കർണൻ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് നിലവിലുള്ള ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.