scorecardresearch

സിഎജി: പെന്‍ഷന്‍ പദ്ധതികളുടെ ഫണ്ട് സര്‍ക്കാര്‍ മറ്റ് പദ്ധതികളുടെ പ്രചാരണത്തിനായി വകമാറ്റി

2017-18 മുതല്‍ 2020-21 വരെയുള്ള എന്‍എസ്എപിയുടെ പെര്‍ഫോമന്‍സ് ഓഡിറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചു

2017-18 മുതല്‍ 2020-21 വരെയുള്ള എന്‍എസ്എപിയുടെ പെര്‍ഫോമന്‍സ് ഓഡിറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചു

author-image
Harikishan Sharma
അപ്‌ഡേറ്റ് ചെയ്‌തു
New Update
CAG| INDIA| സിഎജി

സിഎജി: പെന്‍ഷന്‍ പദ്ധതികളുടെ ഫണ്ട് സര്‍ക്കാര്‍ മറ്റ് പദ്ധതികളുടെ പ്രചാരണത്തിനായി വകമാറ്റി

ന്യൂഡല്‍ഹി: വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പെടുന്ന ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ (എന്‍എസ്എപി) നിന്ന് മറ്റ് ചില പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതിനായി ഗ്രാമവികസന മന്ത്രാലയം (എംഒആര്‍ഡി) പണം വകമാറ്റിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). 2017-18 മുതല്‍ 2020-21 വരെയുള്ള എന്‍എസ്എപിയുടെ പെര്‍ഫോമന്‍സ് ഓഡിറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ വച്ചു.

Advertisment

''സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എന്‍എസ്എപി പ്രകാരമുള്ള വിഹിതം വിവിധ ഉപപദ്ധതികള്‍ക്ക് കീഴിലുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ഉദ്ദേശിച്ചുള്ളതാണ്. ഒരു സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ള മൊത്തം വിഹിതത്തില്‍, മൂന്ന് ശതമാനം ഫണ്ട് ഭരണപരമായ ചെലവുകള്‍ക്കായിരുന്നു. എന്‍എസ്എപിക്കായി അനുവദിച്ച ഫണ്ടില്‍ നിന്ന് മന്ത്രാലയവും സംസ്ഥാനങ്ങളും/ കേന്ദ്രഭരണ പ്രദേശങ്ങളും ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവങ്ങള്‍ ഓഡിറ്റിനിടെ ശ്രദ്ധയില്‍പ്പെട്ടു,' റിപ്പോര്‍ട്ട് പറയുന്നു

2017 ജനുവരിയില്‍ ഗ്രാമവികസന മന്ത്രാലയം, മന്ത്രാലയത്തിന്റെ എല്ലാ പരിപാടികള്‍ക്കും / പദ്ധതികള്‍ക്കും പ്രചാരണം നല്‍കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹോര്‍ഡിംഗുകള്‍ വഴി പ്രചാരണം നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരിയിലും യുടിയിലും 10 ഹോര്‍ഡിംഗുകള്‍ എന്ന പരിധി സഹിതം, ഹോര്‍ഡിംഗുകള്‍ വഴിയുള്ള പ്രചാരണത്തിനായി 39.15 ലക്ഷം രൂപയുടെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും (ജൂണ്‍ 2017) നല്‍കി. 19 സംസ്ഥാനങ്ങളിലെ ഓരോ ജില്ലയിലും അഞ്ച് ഹോര്‍ഡിംഗുകള്‍ വഴി ഗ്രാമ സമൃദ്ധി, സ്വച്ഛ് ഭാരത് പഖാവാഡ, മന്ത്രാലയത്തിന്റെ ഒന്നിലധികം പദ്ധതികളുടെ പ്രചരണ സാമഗ്രികള്‍ എന്നിവയ്ക്കായി (ഓഗസ്റ്റ് 2017) 2.44 കോടി രൂപയുടെ ഭരണാനുമതിയും ചെലവും വന്നു.

Advertisment

2017 ജൂണ്‍, സെപ്തംബര്‍ മാസങ്ങളില്‍ ഡിഎവിപി (ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി) ലേക്ക് വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി. 2017 സെപ്റ്റംബറില്‍ പബ്ലിസിറ്റി കാമ്പെയ്നുകള്‍ നടത്തേണ്ടതായിരുന്നു. പ്രസ്തുത കാമ്പെയ്നിനുള്ള ഫണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാണെന്നും കാണിച്ചാണ് അതേ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ ഇത് അംഗീകരിച്ചത്, എന്നാല്‍, സോഷ്യല്‍ സെക്യൂരിറ്റി വെല്‍ഫെയര്‍-എന്‍എസ്എപി പദ്ധതികളില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഫണ്ട് ചെലവഴിച്ചതെന്ന് ഓഡിറ്റ് നിരീക്ഷിച്ചു,'' റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ വായിക്കാന്‍

Pension Parliament India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: