/indian-express-malayalam/media/media_files/2025/11/12/delhi-blast-new12-2025-11-12-21-23-07.jpg)
Delhi Red Fort Blast Updates
Delhi Red Fort Blast Updates:ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്‌ഫോടനം ഭീകരാക്രമണമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്നതെന്ന് വ്യക്തമാക്കിയത്. കാർ സ്‌ഫോടനത്തിൽ നിരപരാധികളായ പൗരന്മാർ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി മന്ത്രിസഭ യോഗത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
Also Read:ഡൽഹി സ്‌ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി
യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ, രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്ന ഈ സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിലും അനേകർക്ക് പരിക്കേറ്റതിലും മന്ത്രിസഭ ദു:ഖം പ്രകടിപ്പിച്ചു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഹൃദയപൂർവ്വമായ അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്നാശംസിച്ച മന്ത്രിസഭ, ദുരന്തനിവാരണത്തിനായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന മെഡിക്കൽ സംഘങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും സമയബന്ധിതമായ ഇടപെടലുകൾ പ്രശംസിച്ചു.
Also Read:ഡൽഹി സ്‌ഫോടനക്കേസിൽ വഴിത്തിരിവ്; മുഖ്യപ്രതി ഉമർ നബിയുടെ രണ്ടാമത്തെ വാഹനം കണ്ടെത്തി
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ ഭീരുത്വപരമായ നടപടിയെ മന്ത്രിസഭ കഠിനമായി അപലപിച്ചു. ഭീകരതയുടെ എല്ലാ രൂപങ്ങളോടും ഭാവങ്ങളോടും സീറോ ടോളറൻസ് എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതായി യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
Also Read:ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ കശ്മീരിൽ വ്യാപക റെയ്ഡ്
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പരമാവധി വേഗത്തിലും പ്രൊഫഷണലിസത്തിലും മുന്നോട്ട് കൊണ്ടുപോകാനും കുറ്റവാളികളെയും അവരുടെ സഹായികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി.
#WATCH | Delhi | On Cabinet decision, Union Minister Ashwini Vaishnaw says, "Union Cabinet has approved Rs 20,000 crore Credit Guarantee Scheme for exporters for 100% credit guarantee coverage through National Credit Guarantee Trustee Company Limited..." pic.twitter.com/EDkhxtcfxL
— ANI (@ANI) November 12, 2025
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെത്തി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നതിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ മടങ്ങി എത്തിയ നരേന്ദ്ര മോദി തൊട്ടുപിന്നാലെയാണ് ആശുപത്രിയിലെത്തിയത്.
തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഫരീദാബാദിൽ വൻ അളവിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടർന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/11/delhi-blast-111111111-2025-11-11-00-06-49.jpg)
ഫരീദാബാദ് റെയ്ഡിൽ അറസ്റ്റിലായ ഡോക്ടർമാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്‌ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ജമ്മു കശ്മീർ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങൾ അടക്കം ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
മരിച്ചത് ഉമർ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘത്തെയണ് എൻഐഎ നിയോഗിച്ചിട്ടുള്ളത്. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
Read More:ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us