അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു; മതമേതായാലും എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെന്ന് മോദി

കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ശേഷമാണ് മോദി ലോക്‌സഭയിലെത്തിയത്

delhi, ഡല്‍ഹി, narendramodi, നരേന്ദ്രമോദി, congress, കോണ്‍ഗ്രസ്, amit sha, അമിത് ഷാ, bjp, ബിജെപി, home minister, ആഭ്യന്തരമന്ത്രി, prime minister പ്രധാനമന്ത്രി, delhi violence, ഡല്‍ഹി അക്രമം, sonia congress സോണിയ ഗാന്ധി, kapil sibal, കപില്‍ സിബല്‍, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രിസഭ ട്രസ്റ്റിന് അംഗീകാരം നൽകിയെന്നും മോദി പറഞ്ഞു. ‘ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര’ എന്നാണ് ട്രസ്റ്റിന്റെ പേര്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.

അയോധ്യയിലെ സുപ്രീം കോടതി വന്നതിനു ശേഷം രാജ്യത്തെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിൽ വലിയ വിശ്വാസം പുലർത്തിയെന്നും 130 കോടി ജനങ്ങളെയും സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു. ഏത് മതത്തിലുള്ളവരാണെങ്കിലും എല്ലാവരും ഇന്ത്യയെന്ന കുടുംബത്തിലെ അംഗങ്ങളാണെന്നും മോദി പറഞ്ഞു.

Read Also: അയ്യർ ദ ഗ്രേറ്റ്; ഇന്ത്യൻ ടീമിൽ ഇരിപ്പുറപ്പിച്ച് യുവതാരം

കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ശേഷമാണ് മോദി ലോക്‌സഭയിലെത്തിയത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തിരുന്നു. ഇക്കാര്യങ്ങൾ ചോദ്യോത്തരവേള ആരംഭിക്കും മുൻപ് മോദി ലോക്‌സഭയെ അറിയിച്ചു. അയോധ്യയിൽ മുസ്‌ലിം പള്ളി പണിയാൽ അഞ്ച് ഏക്കർ സ്ഥലം നൽകാൻ ഉത്തർപ്രദേശ് സർക്കാർ നടപിടകൾ ആരംഭിച്ചതായും മോദി സഭയെ അറിയിച്ചു.

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി കഴിഞ്ഞ വർഷം വിധി പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cabinet clears trust for construction of ram temple in ayodhya

The moderation of comments is automated and not cleared manually by malayalam.indianexpress.com