scorecardresearch

ചില്ലറ വിൽപ്പന മേഖലയിൽ നൂറ് ശതമാനം നേരിട്ടുളള വിദേശ നിക്ഷേപത്തിന് അനുമതി

ചില്ലറ വിൽപ്പന മേഖലയ്ക്ക് പുറമെ വ്യോമയാന, നിർമ്മാണ മേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപ നയങ്ങളും ലഘൂകരിച്ച് കേന്ദ്ര സർക്കാർ

ചില്ലറ വിൽപ്പന മേഖലയ്ക്ക് പുറമെ വ്യോമയാന, നിർമ്മാണ മേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപ നയങ്ങളും ലഘൂകരിച്ച് കേന്ദ്ര സർക്കാർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'കബളിപ്പിക്കുന്ന വാഗ്ദാനം'; രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയ്ക്കെതിരെ അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: സിംഗിൾ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ നേരിട്ടുളള വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനം അംഗീകരിച്ചത്. വ്യോമയാന, നിർമ്മാണ മേഖലകളിലെ നേരിട്ടുളള വിദേശ നിക്ഷേപ ചട്ടങ്ങളും കേന്ദ്രം ലഘൂകരിച്ചു.

Advertisment

രാജ്യത്ത് വ്യാപാരം നടത്തുന്നത് സുഗമമാക്കുന്നതിനായി നേരിട്ടുളള വിദേശ നിക്ഷേപ നയങ്ങൾ ഉദാരവൽക്കരിക്കുകയും ലളിതവൽക്കരിക്കുകയുമാണെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലെ നിർമ്മാണ മേഖലയിലേയ്ക്കുളള നേരിട്ടുളള വിദേശ നിക്ഷേപം ശക്തമാകുമെന്നും അത് നിക്ഷേപ രംഗത്ത് വളർച്ചയുണ്ടാക്കുമെന്നും സർക്കാർ അവകാശപ്പെട്ടു. നിർമ്മാണ മേഖലയിൽ തൊഴിലും വരുമാനവും വർധിക്കുമെന്നും സർക്കാർ പറഞ്ഞു.

നിലവിലെ നേരിട്ടുളള വിദേശ നിക്ഷേപ നയപ്രകാരം സിംഗിൾ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ 49 ശതമാനം മാത്രമാണ് എഫ്ഡിഐ അനുവദിച്ചിട്ടുളളത്. ഇനി സർക്കാർ അനുമതിയില്ലാതെ നൂറ് ശതമാനം നേരിട്ടുളള വിദേശ നിക്ഷേപം നടത്താം. നേരത്തെ സർക്കാരിന്രെ അനുമതി ആവശ്യമായിരുന്നു.

അംഗീകൃത വഴിയിലൂടെ എയർ ഇന്ത്യയിൽ 49ശതമാനം വരെ വിദേശ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. വിദേശ വിമാന കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ 49 ശതമാനം നിക്ഷേപം എയർ ഇന്ത്യയിൽ നടത്താം. എന്നാൽ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും.

Construction Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: