scorecardresearch

കുലുങ്ങാതെ കേന്ദ്രം; ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8,500 കോടി അനുവദിച്ചു

2010 ലാണ് അവസാനമായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കിയത്

2010 ലാണ് അവസാനമായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കിയത്

author-image
WebDesk
New Update
കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചിട്ടുണ്ട്: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്ററു ( എൻആർസി)മായി ബന്ധപ്പെട്ട് രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ നടക്കവേ നിലപാട് മയപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍) പുതുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Advertisment

എന്‍പിആര്‍ പുതുക്കല്‍ നടപടികള്‍ക്കായി 8,500 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2010 ലാണ് അവസാനമായി ജിസ്റ്റര്‍ പുതുക്കിയത്. മാതാപിതാക്കളുടെ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, സ്ഥിരം അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടേഴ്‌സ് ഐഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് എന്‍പിആര്‍ പുതുക്കലിനായി ആവശ്യപ്പെടുക.

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രധാനമന്ത്രി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ''മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. എന്റെ കോലം കത്തിച്ചോളൂ, പക്ഷേ പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവയ്ക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്," മോദി പറഞ്ഞു.

Read Also: ഹാപ്പി ന്യൂ ഇയർ ഓഫർ; 2,020 രൂപയ്ക്ക് ജിയോഫോൺ സ്വന്തമാക്കാം

ജനങ്ങളെ ഒരിക്കലും മതത്തിന്റെ പേരിൽ മാറ്റിനിർത്തിയിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു. പ്രതിപക്ഷ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും അവരുടെ വികാരങ്ങളെ പൗരത്വ നിയമത്തിനെതിരായി ഉപയോഗിക്കുയാണെന്നും മോദി പറമഞ്ഞു. “ഹിന്ദുവായാലും മുസ്ലീമായാലും സി‌എ‌എ ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ല. എൻ‌ആർ‌സിയെക്കുറിച്ചും ഒന്നിലധികം അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് ശേഷം അസമിൽ എൻആർസി നടപ്പാക്കി. ചട്ടങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ല, അത് പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. അനധികൃത കോളനികളുടെ ബിൽ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ അവകാശം നൽകുമ്പോൾ, ഞങ്ങൾ തന്നെ നിങ്ങളുടെ അവകാശം തട്ടിയെടുക്കുമോ?,” മോദി ചോദിച്ചു.

Advertisment

പൗരത്വ നിയമത്തെക്കുറിച്ച് സംസാരിച്ച മോദി, “ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ പാസാക്കിയിട്ടുണ്ട്. ഇതിന് പാർലമെന്റിനെ ബഹുമാനിക്കണം. എന്നിരുന്നാലും, കുറച്ച് പ്രതിപക്ഷ പാർട്ടികൾ ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയും ബില്ലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുകയും ചെയ്യുന്നു,” പാർലമെന്റിനോടും ജനപ്രതിനിധികളോടും ആദരവ് പ്രകടിപ്പിക്കാൻ മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Bjp Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: