ഡൽഹിയിലെ അനധികൃത കോളനി നിവാസികൾക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നൽകി കേന്ദ്രസർക്കാർ

40 ലക്ഷം ആളുകൾക്ക് ഉപയോഗപ്പെടുന്നതാണ് തീരുമാനം

unathorised colonies in delhi, അനധികൃത കോളനി, Cabinet ministers; ഡൽഹി, briefing, prakash javedekar, ravi shankar prasad, mtnl bsnl merger, unathorised colonies in delhi, india news,ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യതലസ്ഥാനത്തെ അനധികൃത കോളനികളിലെ താമസക്കാർക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നൽകാൻ കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി യോഗമാണ് തീരുമാനമെടുത്തത്. 40 ലക്ഷം ആളുകൾക്ക് ഉപയോഗപ്പെടുന്നതാണ് തീരുമാനം.

“ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള ചരിത്ര തീരുമാനം മന്ത്രിസഭാ യോഗമെടുത്തു.” കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ പാർലമെന്റ് പാസാക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് പൂരിയും അറിയിച്ചു.

രാജ്യതലസ്ഥാനത്തെ 1797 കോളനികളിലെ താമസക്കാർക്കായിരിക്കും സർക്കാർ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക. 175 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നതാണ് ഈ പ്രദേശം. ഇക്കഴിഞ്ഞ ജൂണിൽ ഡൽഹിയിലെ അനധികൃത കോളനിയിലെ താമസക്കാരെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് തീരുമാനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cabinet approves ownership rights to people in delhis unauthorised colonies

Next Story
കള്ളപ്പണക്കേസിൽ ഡി.കെ ശിവകുമാറിനു ജാമ്യംD K Shivakumar bail, ഡി.കെ ശിവകുമാറിനു ജാമ്യം, D K Shivakumar money laundering case, സാമ്പത്തികത്തട്ടിപ്പ് കേസ്, D K Shivakumar release,  ഡി.കെ ശിവകുമാറിനു മോചനം, Enforcement Directorate, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, Delhi high court, ഡല്‍ഹി ഹൈക്കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com