മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം; കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം

Modi Govt Announces 10% Quota for Economically Weak in Upper Castes: പാ‌ർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് കേന്ദ്രം സുപ്രധാനമായ തീരുമാനമെടുത്തത്

General Category Reservation Quota in India

Upper Caste Reservation in India: ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുളള മേല്‍ജാതിക്കാര്‍ക്ക് ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തും. പാ‌ർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് കേന്ദ്രം സുപ്രധാനമായ തീരുമാനമെടുത്തത്. സമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളില്‍ സംവരണം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് നാളെ പാർലമെന്റിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം. സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നാക്ക വിഭാഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ ഈ നീക്കം. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.

അതേസമയം, കേന്ദ്ര തീരുമാനത്തിനെതിരെ പിന്നാക്ക വിഭാഗങ്ങളും ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയേക്കും. എതിര്‍പ്പ് കാരണം തീരുമാനം നടപ്പിലാക്കാന്‍ കഴിയാതെ പോയാലും ഇത് ബിജെപിക്ക് ഗുണം ചെയ്യും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് മുന്നാക്ക വിഭാഗത്തിന്റെ പിന്തുണ ഇല്ലാതാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്ര തീരുമാനത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് നിര്‍ണായകമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cabinet approves 10 quota for economically weaker upper castes reports

Next Story
വീട്ടിലേക്ക് തിരിച്ചയച്ചാൽ അവരെന്നെ കൊല്ലും: സൗദി യുവതി
The moderation of comments is automated and not cleared manually by malayalam.indianexpress.com