scorecardresearch
Latest News

പൗരത്വ ഭേദഗതി ബില്‍: കലാപഭൂമിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ബില്ലിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ഇതല്ല പ്രതിഷേധിക്കാനുള്ള​ മാർഗം എന്നും അസമിൽ നിന്നുള്ള മൂന്ന് പാർട്ടി എംപിമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Citizenship Bill, പൗരത്വ ഭേദഗതി ബില്‍, assam, അസം,

ന്യൂഡൽഹി: ലോക്‌സഭയ്ക്ക് പുറമേ രാജ്യ സഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായതിന് പുറമേ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ ജനങ്ങൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണെന്ന് ഭരണകക്ഷിയായ ബിജെപി എംപിമാർ വ്യക്തമാക്കി. സംഘർഷാവസ്ഥയിൽ ഇവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ബില്ലിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ഇതല്ല പ്രതിഷേധിക്കാനുള്ള​ മാർഗം എന്നും അസമിൽ നിന്നുള്ള മൂന്ന് പാർട്ടി എംപിമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“ഇത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് പ്രശ്നങ്ങൾ,” തേജ്പൂരിലെ എം‌പി പല്ലബ് ലോച്ചൻ ദാസ് പറഞ്ഞു. “ഇവിടെ താമസിക്കാൻ നിരവധി ലക്ഷങ്ങൾ വരുമെന്നും, ബംഗ്ലാദേശിൽ​ നിന്നും വരുന്നവർക്കായി അതിർത്തികൾ തുറന്നിടുമെന്നുമൊക്കെ ഉള്ള തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Read More: പൗരത്വ ബില്‍ രാജ്യസഭയിലും പാസായി; കറുത്ത ദിനമെന്നു കോണ്‍ഗ്രസ്

ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്ത്യൻ മത വിശ്വാസികൾ, ജൈന മത വിശ്വാസികൾ, പാർസികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി ബില്‍ ശ്രമിക്കുന്നത്. ഇത് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 വരെ രാജ്യത്ത് പ്രവേശിച്ച മുസ്ലീങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.

തങ്ങളുടെ ഭാഷ നഷ്ടപ്പെടുമെന്നും ബംഗ്ലാ അസമിയെ മാറ്റിസ്ഥാപിക്കുമെന്നും അവർ ന്യൂനപക്ഷമായി മാറുമെന്നും അസമിലെ ആളുകൾ ഭയപ്പെടുന്നുവെന്ന് ദാസ് പറയുന്നു. “നമ്മൾ നിരവധി നടപടികൾ കൈക്കൊള്ളണം. തീവ്രമായ പ്രചാരണത്തിനുപുറമെ, ഭാഷയെ സംരക്ഷിക്കുന്നതിനായി കേന്ദ്രം ഒരു നിയമം പാസാക്കണം. എസ്ടി പദവി തേടുന്ന ആറ് സമുദായങ്ങൾ അസമിലുണ്ട്, അതിനുള്ള നടപടികൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്.”

“സ്ഥിതി മോശമാണ്” എന്ന് ഗുവാഹത്തി എംപി ക്വീൻ ഓജ വ്യക്തമാക്കി. “ഇത് നല്ലതല്ല. എനിക്ക് നാളെയെക്കുറിച്ച് അറിയില്ല. തെറ്റിദ്ധാരണയും തെറ്റായ വ്യാഖ്യാനങ്ങളുമുണ്ട്. ആളുകൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കണം. സ്ഥിതി കൂടുതൽ വഷളാകുന്നു,”അവർ പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് പൗരത്വം നൽകിയാൽ തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് ആളുകൾ ഭയപ്പെടുന്നുവെന്ന് ഓജ പറഞ്ഞു. “അവരുടെ ആശങ്കകൾ ഞാൻ മനസ്സിലാക്കുന്നു. യഥാർത്ഥ ആശങ്കയുണ്ട്. പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ ഞാൻ പിന്തുണയ്ക്കുന്നു, പക്ഷേ ഇതല്ല പ്രതിഷേധിക്കാനുള്ള മാർഗം,” അവർ പറഞ്ഞു.

“സ്ഥിതി വളരെ സങ്കീർണമാണ്” എന്ന് മംഗൽദോയി എംപി ദിലീപ് സൈകിയ പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കളുടെ വരവിനെ ആളുകൾ ഭയപ്പെടുന്നുവെന്ന് അംഗീകരിച്ച സൈകിയ “തങ്ങളുടെ അവകാശങ്ങളും ഉപജീവനവും കവർന്നെടുക്കാനും അവരുടെ ഭാഷ മാറ്റിസ്ഥാപിക്കാനും ലക്ഷക്കണക്കിന് ആളുകൾ വരുമെന്ന് തദ്ദേശവാസികൾ ഭയപ്പെടുന്നു,” എന്നും പറഞ്ഞു

ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.

Read in English

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cab protests situation very tense people worried and confused admit assam bjp mps