scorecardresearch
Latest News

യുകെയിൽ നിന്നുള്ള വനിതാ അഭിഭാഷകയുടെ മുന്നിൽവച്ച് ‘സ്വയംഭോഗം’ നടത്തിയ ഡ്രൈവർ അറസ്റ്റിൽ

തന്റെ സഹൃത്തിനൊപ്പം ഇന്ത്യ കാണാനെത്തിയതായിരുന്നു യുവതി

യുകെയിൽ നിന്നുള്ള വനിതാ അഭിഭാഷകയുടെ മുന്നിൽവച്ച് ‘സ്വയംഭോഗം’ നടത്തിയ ഡ്രൈവർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യുകെയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ വനിതാ അഭിഭാഷകയുടെ മുന്നിൽവച്ച് ‘സ്വയംഭോഗം’ നടത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. സംഭവത്തിനുപിന്നാലെ പരാതിക്കാരൻ രാജ്യം വിട്ടതായും പൊലീസ് അറിയിച്ചു.

തന്റെ സഹൃത്തിനൊപ്പം ഇന്ത്യ കാണാനെത്തിയതായിരുന്നു യുവതി. ഇരുവരും ഡൽഹിയിലും രാജസ്ഥാനിലുമായിട്ടാണ് താമസിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ദിരാ ഗാന്ധി രാജ്യന്തര വിമാനത്താവളത്തിൽനിന്ന് പരാതിക്കാരിയും സുഹൃത്തും ആപ്പ് മുഖേന ക്യാബ് ബുക്ക് ചെയ്തു. സൗത്ത് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ക്യാബ് ഡ്രൈവർ കാറിനുള്ളിൽവച്ച് സ്വയംഭോഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

യുവതിയും അവരുടെ സുഹൃത്തും ഡ്രൈവറെ പിടികൂടുകയും അയാളുടെ പ്രവൃത്തിയെ എതിർക്കുകയും ചെയ്തു. എന്നാൽ, ഡ്രൈവർ അവരോട് മോശമായി പെരുമാറുകയും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പരാതിക്കാരി പൊലീസിനെ വിളിച്ച് വാക്കാൽ പരാതി നൽകി,” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡ്രൈവറെ പിടികൂടുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം യുവതി രാജ്യം വിട്ട് പോയി.

”മടങ്ങിപ്പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തുവെന്ന് അവർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രതികയെ അറസ്റ്റ് ചെയ്തത്, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉത്തർപ്രദേശിലെ ലാൽഗഞ്ച് ജില്ലയിൽ താമസിക്കുന്ന മഖൻ ലാൽ ആണ് ക്യാബ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പാണ് ഇയാൾ ക്യാബ് ഡ്രൈവറായി ജോലി തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cab driver arrested for masturbating in front of woman lawyer from uk