പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിരോധങ്ങളെ സംബന്ധിച്ച് പ്രതികരണം അറിയിച്ചു തമിഴ് സൂപ്പര്‍ സ്റ്റാര്‍ തലൈവര്‍ രജനികാന്ത്. കമല്ഹാസന് സജീവമായി ഇതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ പോലും രജനി മൗനം പാലിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. അതിനു വിരാമമിട്ടു കൊണ്ടാണ് ട്വിറ്റെര്‍ മൂലം താരം പ്രതികരിച്ചത്.
Read Here: Rajinikanth, Kangana and others react on CAA unrest
“അക്രമവും കലാപവും ഒരു പ്രശ്നത്തിനും ഉള്ള പരിഹാരമാര്‍ഗം ആവാന്‍ പാടില്ല. രാജ്യ സുരക്ഷയും അഭിവൃദ്ധിയും മനസ്സില്‍ വച്ച് കൊണ്ട് എല്ലാവരും ഒരുമിച്ചു നില്‍ക്കണം എന്നാണ് ഈയവസരത്തില്‍ എനിക്ക് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളത്. ഇപ്പോള്‍ നടക്കുന്ന ഹിംസ എനിക്ക് വലിയ വേദനയുനാക്കുന്നു,” രജനികാന്ത് തമിഴില്‍ കുറിച്ചു.
— Rajinikanth (@rajinikanth) December 19, 2019
രജനിയുടെ ഈ പ്രതികരണം ആരാധകലോകത്ത് രണ്ടു ചേരിയിലാക്കി തിരിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. #ShameOnYouSanghiRajini, #IStandWithRajinikanth എന്നീ രണ്ടു ഹാഷ്ടാഗുകള്‍ ആണ് ഇപ്പോള്‍ ട്വിറ്റെറില്‍ ട്രെണ്ടിംഗ് ആവുന്നത്. ബിജെപി സര്‍ക്കാരിനെ അനുകൂലിച്ചു കൊണ്ടാണ് രജനി ഇത്തരത്തില്‍ തൊട്ടും തൊടാതെയുമുള്ള പ്രതികരണം നടത്തിയിരിക്കുന്നത് എന്ന് ഒരു പക്ഷം, അല്ല അദ്ദേഹം പറഞ്ഞത് ശരിയാണ് ഞാന്‍ അദ്ദേഹത്തോടൊപ്പമാണ് എന്ന് കുറിച്ച് കൊണ്ടാണ് മറു പക്ഷം.
Read Here: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം