ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങളിൽ ചില തീവ്ര നിലപാടുകാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പിണറായി വിജയന്റെ പരാമർശമാണ് നരേന്ദ്ര മോദി രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയത്. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങൾക്കു പിന്നിൽ വർഗീയവാദികളാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നാണ് മോദി രാജ്യസഭയിൽ പറഞ്ഞത്. എസ്‌ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രസംഗിച്ചിരുന്നു. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് തീവ്ര നിലപാടുകാരെ മാറ്റിനിർത്തണമെന്നും പിണറായി പറഞ്ഞിരുന്നു.

Read Also: കരളലിയിക്കുന്ന ചിത്രങ്ങൾ; ഇവർ കൊറോണയെ പ്രതിരോധിക്കാൻ ഉറക്കമിളച്ചവർ

ലോക്‌സഭയിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണു മോദി വിമർശിച്ചത്. ”സിഎഎയ്ക്കെതിരെ മുസ്‌ലിങ്ങളെ വഴിതിരിച്ചുവിട്ട് രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമം. മുസ്‌ലിങ്ങൾ കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ്. അവർ ഇന്ത്യയിലെ മുസ്‌ലിങ്ങളെ മുസ്‌ലിമുകളായി മാത്രമാണ് കണ്ടത്. പക്ഷേ ഞങ്ങൾ അവരെ ഇന്ത്യക്കാരായാണ് കണക്കാക്കുന്നത്,” മോദി പറഞ്ഞു. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും – ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, ജൈനന്മാർ, സിഖുകാർ, ക്രിസ്ത്യാനികൾ… ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്നും മോദി വ്യക്തമാക്കി.

Read Also: ഭാഗ്യം പരീക്ഷിക്കാൻ ഇനി 10 രൂപ അധികം നൽകണം; ലോട്ടറി ടിക്കറ്റ് വില കൂട്ടി

കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു, ആറു മാസത്തിനുളളിൽ യുവാക്കൾ വടികൊണ്ട് എന്നെ മർദിക്കുമെന്ന്. കൂടുതൽ സൂര്യ നമസ്കാരവും വ്യായാമവും ചെയ്ത് ഞാനെന്റെ ശരീരം കൂടുതൽ പാകപ്പെടുത്താൻ തീരുമാനിച്ചു, അതിലൂടെ ഒരുപാട് വടികൾ കൊണ്ടുളള അടിയേൽക്കാനും എന്റെ പുറം ശക്തമാകുമെന്ന് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook