അൽ ഐൻ: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോകുലം ഗോപാലൻ യുഎഇയിൽ അറസ്റ്റിലായി. സാമ്പത്തിക കുറ്റകൃത്യത്തിന്ര പോരിലാണ് ബൈജുവിനെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈജുവിനെ പിന്നീട് യുഎഇയ്ക്ക് കൈമാറുകയായിരുന്നു. 20 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്ന തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്
കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ബൈജുവിനെ ഒമാൻ വിമാനത്താവളത്തിൽ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയത്.
Read Also: യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. അൽഐൻ ജയിലിലാണ് ബൈജു ഇപ്പോൾ.
നേരത്തെ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ചെക്ക് കേസിൽപ്പെട്ട് യുഎഇയിൽ അറസ്റ്റിലായിരുന്നു.
Also Read: കേസ് പിന്‍വലിക്കാന്‍ ആറ് കോടി വേണമെന്ന് നാസില്‍; പറ്റില്ലെന്ന് തുഷാര്‍
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് അജ്മാന് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. നിലവിൽ ജാമ്യം ലഭിച്ചെങ്കിലും കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി തുഷാർ മത്സരിച്ചിരുന്നു.